ഭാരത സ്വാതന്ത്യ്രത്തിന്റെ 67വര്‍ഷങ്ങള്‍: അബുദാബിയില്‍ സാംസ്കാരിക കൂട്ടായ്മ
Thursday, August 21, 2014 8:30 AM IST
അബുദാബി: യുഎയിലെ പ്രമുഖ സാംസ്കാരിക സംഘടനയായ പ്രസക്തിയുടെ ആഭിമുഖ്യത്തില്‍ 'ഭാരത സ്വാതന്ത്യ്രത്തിന്റെ 67വര്‍ഷങ്ങള്‍' എന്ന പേരില്‍ അബുദാബിയില്‍ സാംസ്കാരിക കൂട്ടായ്മ സംഘടിപ്പിക്കും.

ഒക്ടോബര്‍ 22 ന് (വെള്ളി) വൈകുന്നേരം അഞ്ചിന് അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ നടക്കുന്ന കൂട്ടായ്മയില്‍ ആര്‍ടിസ്റ് ആര്‍ട്ട് ഗ്രൂപ്പിലെ കലാകാരന്മാരുടെ സംഘചിത്രരചന നടക്കും.

ഏഴിന് ഭാരത സ്വാതന്ത്യ്രത്തിന്റെ 67വര്‍ഷങ്ങള്‍ എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ വി.റ്റി.വി. ദാമോദരന്‍ ഉദ്ഘാടനം ചെയ്യും. രമേശ് നായര്‍ അധ്യക്ഷത വഹിക്കും. സെമിനാറില്‍ വിവിധ സംഘടനാപ്രതിനിധികളായ എം. സുനീര്‍, എം. യു. ഇര്‍ഷാദ്, ഈദ് കമല്‍, ടി. കൃഷ്ണകുമാര്‍, അജി രാധാകൃഷ്ണന്‍ എന്നിവര്‍ പങ്കെടുക്കും.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള