കൃപ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
Thursday, August 21, 2014 8:29 AM IST
റിയാദ്: കായംകുളം നിവാസികളുടെ റിയാദിലെ കൂട്ടായ്മയായ കായംകുളം പ്രവാസി അസോസിയേഷന്‍ (കൃപ) പുനസംഘടിപ്പിച്ചു. കഴിഞ്ഞ ഏഴു വര്‍ഷം കൊണ്ട് 30 ലക്ഷം രൂപയുടെ ജീവകാരുണ്യ സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തിയ കൃപ അടുത്ത വര്‍ഷത്തേക്കുള്ള 35 അംഗ കമ്മിറ്റിയെ ചെയര്‍മാന്‍ സത്താര്‍ കായംകുളത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തെരഞ്ഞെടുത്തു.

സുരേഷ് ബാബു ഈരിക്കല്‍ (പ്രസിഡന്റ്), അനി അസീസ് (ജനറല്‍ സെക്രട്ടറി), ഷിബു ഉസ്മാന്‍ (ട്രഷറര്‍), സജി കായംകുളം, നിസാര്‍ നമ്പലശേരില്‍ (വൈസ് പ്രസിഡന്റുമാര്‍), സത്താര്‍ കുഞ്ഞ്, സുന്ദരന്‍ പെരിങ്ങാല (ജോ. സെക്രട്ടറിമാര്‍). മുജീബ് റഹ്മാന്‍ (ജീവകാരുണ്യ കണ്‍വീനര്‍), കെ.ജെ.എ റഷീദ്, മുരളി പുള്ളിക്കണക്ക് (ജീവകാരുണ്യ ജോ. കണ്‍വീനര്‍മാര്‍), സത്താര്‍ കായംകുളം, യൂസുഫ് കുഞ്ഞ്, സലീം മാളിയേക്കല്‍, ശിവരാജന്‍, നൌഷാദ് പയറ്റിയേല്‍, രാജു കരീലക്കുളങ്ങര, സലീം പള്ളിയില്‍, മഹമൂദ് കൊറ്റുകുളങ്ങര, പ്രകാശ് ചെട്ടിക്കുളങ്ങര എന്നിവര്‍ ഉപദേശക സമിതി അംഗങ്ങളും ഷാജി വലിയപറമ്പില്‍, ഷറഫ് മൂടയില്‍, ബഷീര്‍ ചൂനാട്, പി.കെ ഷാജി, കബീര്‍, ഷൈജു നമ്പലശേരില്‍, സൈഫ് കായംകുളം, ബഷീര്‍ കുറ്റിക്കാട്ട്, സത്താര്‍ ഓട്ടിസ്, നൌഷാദ് അസീസ്, റോഷ് പ്രകാശ്, ഷബീര്‍ വരിക്കപ്പള്ളീല്‍, ജാഫര്‍ കാപ്പില്‍, ഷംസുദ്ദീന്‍ വടക്കേതലക്കല്‍, സമീര്‍, രാധാകൃഷ്ണന്‍ വള്ളികുന്നം എന്നിവരടങ്ങിയ 35 അംഗ പ്രവര്‍ത്തക സമിതിയേയും തെരഞ്ഞെടുത്തു. സലിം മാളിയേക്കല്‍, സി.എം ഹബീബ്, നാസര്‍ താങ്കുഴിയില്‍ എന്നിവര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. അനി അസീസ് സ്വാഗതവും ഷിബു ഉസ്മാന്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍