പയ്യന്നൂര്‍ സൌഹൃദ വേദി ഈദുല്‍ ഫിത്തര്‍, ഓണം ആഘോഷിക്കുന്നു
Thursday, August 21, 2014 8:29 AM IST
ദമാം: പയ്യന്നൂര്‍ സൌഹൃദ വേദി ഈ വര്‍ഷത്തെ ഈദുല്‍ഫിത്തര്‍, ഓണം പരിപാടി സെപ്റ്റംബര്‍ അഞ്ചിന് നടത്താന്‍ തീരുമാനിച്ചതായി ഭാരവാഹികള്‍ അറിയിച്ചു.

പട്ടിണിയും പരിവെട്ടവുമായി കഴിയുന്ന കാലത്തും കേരളത്തിന്റെ തനതായ ആഘോഷമാണ് പൊന്നിന്‍ ചിങ്ങമാസത്തിലെ ഓണം, ഇത് നമ്മുടെ ജീവിതത്തിലെ മറക്കാനാവാത്ത ഒരുപാടു ഓര്‍മ്മകള്‍ നല്‍കുന്നു. ആ ഓര്‍മ്മകള്‍ ഒരു വലിയ സൌഹൃദയത്തിന്റെ കൂടിച്ചേരലിന്റെ ഭാഗമായി മാറുകയാണ് പയ്യന്നൂര്‍ സൌഹൃദവേദി ദമാം ചാപ്റ്റര്‍ എന്ന കൂട്ടായ്മയിലൂടെ.

നമ്മുടെ തനതായ നാടന്‍ കലാപരിപാടികള്‍ പ്രവാസ ലോകത്തും എത്തിക്കുവാന്‍ നമുക്ക് ഇത്തരം കൂട്ടായ്മയിലൂടെ അവതരിപ്പിക്കാന്‍ കിട്ടുന്ന ഒരു മനോഹരമായ അവസരം കൂടിയാണ്. അതുകൊണ്ട് മുഴുവന്‍ അംഗങ്ങളും കലാപ്രേമികളും നമ്മുടെ ഈദ്, ഓണം കലാപരിപാടികള്‍ വളരെ നല്ല വിജയത്തില്‍ എത്തിക്കാന്‍ മുന്നോട്ടുവരണമെന്ന് സംഘാടകര്‍ അഭ്യര്‍ഥിച്ചു.

ഓണപാട്ടുകള്‍, അറബിക് നാടോടി നൃത്തം, കമ്പവലി മത്സരം, ഓണത്തല്ല്, നീന്തല്‍ മത്സരം, വോളിബോള്‍ മത്സരം, പുലികളി, തിരുവാതിരകളി, നാടന്‍ പാട്ടുകള്‍, ഉച്ചയ്ക്ക് പയ്യന്നൂര്‍ സൌഹൃദവേദി അംഗങ്ങള്‍ ഒരുക്കുന്ന അതിവിപുലമായ ഓണസദ്യ എന്നിവയും ഉണ്ടായിരിക്കും.

പരിപാടികളില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള കലാകാരന്മാര്‍ കൂടുതല്‍ വിവരങ്ങള്‍ക്ക്: രാജേഷ് കേളോത്തിടത്തില്‍ (ജനറല്‍ സെക്രട്ടറി) 050 646 3441, പ്രേമാനന്തന്‍ കുരുന്തില്‍ (പ്രസിഡന്റ്) 050 899 2378, രാജേഷ് കുമാര്‍ ഇളംബച്ചി (ട്രഷറര്‍) 054 655 9747.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം