കാന്‍ബറയില്‍ ഇന്ത്യന്‍ സ്വാതന്ത്യ്രദിനാഘോഷം നടത്തി
Thursday, August 21, 2014 8:27 AM IST
കാന്‍ബറ: സ്വതന്ത്ര ഇന്ത്യയുടെ 68-ാമത് സ്വാതന്ത്യ്രദിനാഘോഷം ഒഐസിസിയുടെ ആഭിമുഖ്യത്തില്‍ ആഘോഷിച്ചു. ഒഐസിസിയുടെ കാന്‍ബറ പ്രസിഡന്റ് ബെന്നി കണ്ണംപുഴയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ ഓസ്ട്രേലിയന്‍ മുന്‍ മന്ത്രിയും ഇപ്പോള്‍ പ്രതിപക്ഷ ചീഫ് വിപ്പുമായി ബ്രിന്ദഗ്രില്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജോജോ മാത്യു സ്വാഗതവും ജയ്സണ്‍ ജോര്‍ജ് നന്ദിയും രേഖപ്പെടുത്തി. ഫാ. വര്‍ഗീസ് വാവോലില്‍, ജേക്കബ് വടക്കേടത്ത് എന്നിവര്‍ സ്വാതന്ത്യ്രദിന സന്ദേശം നല്‍കി. ദിവ്യ അനില്‍, സാന്ദ്ര രാജു എന്നിവര്‍ യഥാക്രമം പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നതിനും അവതാരകയായും പ്രവര്‍ത്തിച്ചു.

സ്റേജ് കമ്മിറ്റി, ഭക്ഷണകമ്മിറ്റി ആഘോഷകമ്മിറ്റി എന്നിവയില്‍ ആന്റണി പൌലോസ്, ലിക്സന്‍ ആന്റപ്പന്‍, സുനില്‍ തോമസ്, ജിബിന്‍ സെബാസ്റ്യന്‍, ബിജുമോന്‍ തോമസ്, ഹാപ്പി ജോണ്‍, ജിനേഷ് ജോസ്, അനിരാജ് എന്നിവര്‍ പ്രവര്‍ത്തിച്ചു. പീറ്റര്‍ ആന്‍ഡ് ട്രാവല്‍സും ലിബര്‍ട്ടി ഫിനാന്‍സുമാണ് പ്രോഗ്രാമുകള്‍ സ്പോണ്‍സര്‍ ചെയ്തത്.

പ്രസംഗ മത്സരത്തില്‍ വിജയികളായ കുട്ടികള്‍ക്കുള്ള ട്രോഫിയും ചടങ്ങില്‍ വിതരണം ചെയ്തു.

റിപ്പോര്‍ട്ട്: ജോജോ കണ്ണമംഗലം