സ്റാറ്റന്‍ഐലന്റ് മലയാളി അസോസിയേഷന്‍ ഓണാഘോഷം ഓഗസ്റ് 31-ന്
Thursday, August 21, 2014 3:10 AM IST
ന്യൂയോര്‍ക്ക്: സ്റാറ്റന്‍ഐലന്റ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിലുള്ള ഓണാഘോഷം ഓഗസ്റ് 31-ന് വിപുലമായി നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിവരുന്നതായി പ്രസിഡന്റ എസ്.എസ്. പ്രകാശ്, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ റെജി വര്‍ഗീസ് എന്നിവര്‍ അറിയിച്ചു. ഔവര്‍ ലേഡി ഓഫ് മൌണ്ട് കാര്‍മല്‍ സ്കൂള്‍ (285 ഇഹ്ീല ഞറ, ടമേലിേ കഹെമിറ, ചഥ 10310) ഓഡിറ്റോറിയത്തില്‍ വെച്ച് ഉച്ചയ്ക്ക് 12 മണി മുതല്‍ നടത്തപ്പെടുന്ന പരിപാടികളില്‍ ആനന്ദന്‍ നിരവേല്‍ (ഫോമാ നിയുക്ത പ്രസിഡന്റ്) മുഖ്യാതിഥിയായിരിക്കും. മലയാളി മനസുകളില്‍ എന്നും ഗൃഹാതുര ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന വിഭവസമൃദ്ധമായ തനി നാടന്‍ ഓണസദ്യയോടെ ആരംഭിക്കുന്ന പരിപാടികളില്‍ പങ്കുചേര്‍ന്ന് വിജയിപ്പിക്കുവാന്‍ ഏവരേയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായി റെജി വര്‍ഗീസ് (കോര്‍ഡിനേറ്റര്‍), ജോസ് വര്‍ഗീസ് (സെക്രട്ടറി), എസ്.എസ് പ്രകാശ് (പ്രസിഡിന്റ്), ബോണിഫസ് ജോര്‍ജ് (ട്രഷറര്‍), പുഷ്പ മൈലപ്ര (ഫുഡ് കോര്‍ഡിനേറ്റര്‍) എന്നിവര്‍ അറിയിച്ചു.

തിരുവോണ സദ്യയ്ക്കുശേഷം നടക്കുന്ന പൊതുസമ്മേളനത്തില്‍ പ്രസിഡന്റ് എസ്.എസ് പ്രകാശ് അധ്യക്ഷതവഹിക്കും. ആത്മീയ ഗുരുശ്രേഷ്ഠനായ സ്വാമി ബോധിതീര്‍ത്ഥാനന്ദ (ശിവഗിരി മഠം, വര്‍ക്കല), റവ.ഫാ. അലക്സ് കെ ജോയി (സ്റാറ്റന്‍ഐലന്റ് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയപള്ളി വികാരി) എന്നിവര്‍ മുഖ്യ സന്ദേശം നല്‍കും. പ്രമുഖ നൃത്തവിദ്യാലയമായ മയൂര സ്കൂള്‍ ഓഫ് ആര്‍ട്സ് കലാകാരന്മാരും കലാകാരികളും അണിയിച്ചൊരുക്കുന്ന 'നൃത്തോത്സവ് 2014' തുടര്‍ന്ന് അരങ്ങേറും. സ്റാറ്റന്‍ ഐലന്റിലെ കലാകാരന്മാര്‍ക്കും കലാകാരികള്‍ക്കും തങ്ങളുടെ കഴിവുകള്‍ അവതരിപ്പിക്കുന്നതിനുള്ള അസുലഭ അവസരം കൂടിയാണ് ഈവര്‍ഷത്തെ ഓണാഘോഷം. പ്രമുഖ കലാകാരനും കോറിയോഗ്രാഫറുമായ ഫ്രെഡ് കൊച്ചിനാണ് കള്‍ച്ചറല്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍.

തിരുവോണ സദ്യയും ഇതര ഓണപ്പരിപാടികളും ആസ്വദിക്കുവാന്‍ ഏവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: റെജി വര്‍ഗീസ് (പ്രോഗ്രാം കോര്‍ഡിനേറ്റര്‍) 646 708 6070, എസ്.എസ്. പ്രകാശ് (പ്രസിഡന്റ്) 917 301 8885, ജോസ് വര്‍ഗീസ് (സെക്രട്ടറി) 917 817 4115, ബോണിഫസ് ജോര്‍ജ് (ട്രഷറര്‍) 917 415 6883, പുഷ്പ മൈലപ്ര (ഫുഡ് കോര്‍ഡിനേറ്റര്‍) 646 469 2562, ഫ്രെഡ് കൊച്ചിന്‍ (കള്‍ച്ചറല്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍) 908 414 0114, സാമുവേല്‍ കോശി (ജോ. സെക്രട്ടറി) 917 829 1030, റോഷിന്‍ മാമ്മന്‍ (വൈസ് പ്രസിഡന്റ്) 646 262 7945. ബിജു ചെറിയാന്‍ (പബ്ളിസിറ്റി) അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം