ഹുസ്റ്റണില്‍ മല്ലപ്പള്ളി സംഗമം
Wednesday, August 20, 2014 3:51 AM IST
ഹുസ്റണ്‍: പിറന്ന മണ്ണിന്റെ ഓര്‍മ്മകള്‍ നിലനിര്‍ത്തുന്നതിന് ഹുസ്റ്റണില്‍ താമസിക്കുന്ന മല്ലപ്പള്ളി സ്വദേശികളുടെ ആലോചന യോഗം 16 ന് ചാക്കോ നൈനാന്റെ ഭവനത്തില്‍ വച്ച് നടത്തപ്പെട്ടു. ഫാ. ഏബ്രഹാം തോട്ടത്തിലിന്റെ പ്രാര്‍ത്ഥനയോടുകൂടി ആരംഭിച്ച യോഗത്തില്‍ സംഘാടകന്‍ ചാക്കോ നൈനാന്‍ യോഗത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെപ്പറ്റി വിശദീകരിച്ചു. പ്രസ്തുത യോഗത്തില്‍ വച്ച് മല്ലപ്പള്ളി സംഗമം എന്നപേരില്‍ ഒരു സൌഹൃദ കൂട്ടായ്മ രൂപീകരിക്കുന്നതിന് തീരുമാനിച്ചു. ഒക്ടോബറില്‍ മല്ലപ്പള്ളിയിലും പരിസരപ്രദേശങ്ങളിലുമുള്ള ഹൂന്നണ്‍ നിവാസികളുടെ ഒരു വിപുലമായ യോഗം സംഘടിപ്പിക്കുന്നതിനും തീരുമാനിച്ചു.

സംഘടനയുടെ ഭാരവാഹികളായി ചാക്കോ നൈനാന്‍ പ്രസിഡന്റ്ും സിജോ ജോയി സെക്രട്ടറിയും ബെന്നി ഉമ്മന്‍ ട്രഷററും സജി മാത്യു വൈസ് പ്രസിഡന്റും ഷൈനി ബെന്നി ജോയിന്റ് സെക്രട്ടറിയും ഫാ. എബ്രഹാം തോട്ടത്തില്‍ അഡ്വൈസറായും തെരഞ്ഞെടുത്തു. യോഗത്തില്‍ യല്‍ദോ പീറ്റര്‍ സ്വാഗതവും സജി മാത്യു നന്ദിയും പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക് - ചാക്കോ നൈനാന്‍ (8326617555)

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി