റിയാദ് കെഎംസിസി ഇരിട്ടി മട്ടന്നൂര്‍ കമ്മിറ്റി റിലീഫ് വിതരണം ചെയ്തു
Wednesday, August 20, 2014 3:11 AM IST
റിയാദ്: ഇരിട്ടി മട്ടന്നൂര്‍ മണ്ഡലത്തിലെ കാന്‍സര്‍ രോഗി ഉള്‍പ്പടെ മൂന്ന് കുടുംബത്തിന് റിയാദ് കെ.എം.സി.സി ഇരിട്ടി മട്ടന്നൂര്‍ മേഖല കമ്മിറ്റി ധനസഹായം വിതരണം ചെയ്തു. കാന്‍സര്‍ രോഗം മൂലം വിഷമമനുഭവിക്കുന്ന ഇരിട്ടി കീഴ്പ്പള്ളി ശാന്തുരുത്തി സ്വദേശി പല്ലക്കല്‍ ഖാദറിന് ഇരിട്ടി മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് ഇബ്രാഹിം മുണ്േടരി, വാര്‍ഡ് മെംബര്‍ റൈഹാനത്ത് സുതി, നാസര്‍ കേളോത്ത് തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ ഫണ്ട് കൈമാറി. മട്ടന്നൂര്‍ കുഴിക്കല്‍ വാര്‍ഡിലെ തൈക്കണ്ടി വീട്ടില്‍ കൊയിലത്ത് കുഞ്ഞാമിനക്കുള്ള സഹായധനം മട്ടന്നൂര്‍ മണ്ഡലം പ്രസിഡണ്ട് അന്‍സാര്‍ തില്ലങ്കേരി, റിയാദ് കണ്ണൂര്‍ ജില്ലാ കെ.എം.സി.സി സെക്രട്ടറി ഹാഷിം നീര്‍വേലി, റഫീഖ് വാബോട്ടുപാറ, പി.എം കുഞ്ഞാലി തുടങ്ങിയവര്‍ കുഞ്ഞാമിനയുടെ വീട്ടിലെത്തി കൈമാറി.

മട്ടന്നൂര്‍ കളറോട് ആലച്ചേരി കെ.സി. ഹൌസില്‍ മുത്തലിയുടെ മകളുടെ വിവാഹ ധനസഹായം മട്ടന്നൂര്‍ മണ്ഡലം മുസ്ലീം ലീഗ് നേതാക്കളുടേയും വാര്‍ഡ് മെംബര്‍ പി.പി ജമീല്‍ ശാഖ സെക്രട്ടറി ടി.കെ ജലീല്‍ തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ നല്‍കി.

ഇരിട്ടി മട്ടന്നൂര്‍ കെ.എം.സി.സി കമ്മിറ്റി ബൈത്തുല്‍ റഹ്മ പദ്ധതിയുടെ കീഴില്‍ കീഴ്പള്ളി സ്വദേശിനിക്ക് വേണ്ടി വാങ്ങിയ വീട് എത്രയും പെട്ടെന്ന് താക്കേല്‍ ദാനം നിര്‍വ്വഹിക്കാന്‍ എം.എ നാസറിന്റെ അധ്യക്ഷതയില്‍ റിയാദില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ഷാനവാസ് ആറളം ഉദ്ഘാടനം ചെയ്ത യോഗത്തില്‍ ശരീഫ് കളറോട്, ലിയാഖത്തലി നീര്‍വേലി, അഷ്റഫ് മട്ടന്നൂര്‍, റസാഖ് മണക്കായി തുടങ്ങിയവര്‍ സംസാരിച്ചു. ഷഫീഖ് കയനി സ്വാഗതവും മുഹമ്മദ് ഷഫീഖ് എടയന്നൂര്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍