ഓണസദ്യയും മെഗാഷോയും സെപ്റ്റംബര്‍ അഞ്ചിന്
Wednesday, August 20, 2014 3:08 AM IST
ഷിക്കാഗോ: കേരളാ അസോസിയേഷന്‍ ഓഫ് ഷിക്കാഗോയുടെ ആഭിമുഖ്യത്തില്‍ 2014 വര്‍ഷത്തെ ഓണാഘോഷങ്ങളുടെ ഭാഗമായി മലബാര്‍ കേറ്ററിംഗ് ഒരുക്കുന്ന വിഭവസമൃദ്ധമായ ഓണസദ്യയും, കേരളത്തില്‍ നിന്നും എത്തിയ സിനിമാ-സീരിയല്‍ വേദികളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച പത്ത് കലാകാരന്മാരുടെ മികച്ച കലാപ്രകടനവും (സൂര്യസായാഹ്നം) സെപ്റ്റംബര്‍ അഞ്ചാം തീയതി വെള്ളിയാഴ്ച അരങ്ങേറും.

വൈകിട്ട് ഏഴിന് മോര്‍ട്ടന്‍ഗ്രോവിലുള്ള (7800 ഘ്യീി ടൃലല, ങീൃീി ഏൃീ്ല ) വെച്ചാണ് പരിപാടികള്‍ അരങ്ങേറുകയെന്ന് പ്രസിഡന്റ് സിബി പാത്തിക്കല്‍, സെക്രട്ടറി ബിനോ നെല്ലാമറ്റം, ട്രഷറര്‍ ടോമി എളപ്പുങ്കല്‍ എന്നിവര്‍ അറിയിച്ചു. പാസ് മൂലം നിയന്ത്രിക്കുന്ന പരിപാടിയുടെ ടിക്കറ്റുകള്‍ എല്ലാ മലയാളി കടകളിലും ലഭ്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്കും ടിക്കറ്റിനും: സിബി പാത്തിക്കല്‍ (630 723 1112), ബിനോ നെല്ലാമറ്റം (630 927 0103), ടോമി എളപ്പുങ്കല്‍ (630 808 7376).

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം