ലഹരി വിരുദ്ധ പുസ്തകം വിതരണം ചെയ്തു
Tuesday, August 19, 2014 7:02 AM IST
ദോഹ: കേരള മദ്യനിരോധന സമിതിയുടെ ലഹരി വിരുദ്ധ ബോധവത്കരണ പ്രവര്‍ത്തനത്തിന് പിന്തുണയുമായി പ്രവാസി സംരംഭകനും സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകനുമായ അഹ്മദ് തൂണേരിയുടെ സള്‍ഫര്‍ കെമിക്കല്‍സ്സ്പോണ്‍സര്‍ ചെയ്ത 'ലഹരി തകര്‍ക്കുന്ന ജീവിതങ്ങള്‍' എന്ന പുസ്തകത്തിന്റെ കോപ്പികള്‍ കോഴിക്കോട് ഗാന്ധി ഗ്രാമത്തില്‍ നടന്ന ചടങ്ങില്‍ വിതരണം ചെയ്തു. ജൌഹറലി തങ്കയത്തില്‍ കെ.സി. റിയാസ് എന്നിവരാണ് പുസ്തകം വിതരണം ചെയ്തത്.

കേരള മദ്യനിരോധന സമിതി ജനറല്‍ സെക്രട്ടറി പ്രഫ. ടി. എം. രവീന്ദ്രന്‍, കേരള മദ്യനിരോധന സമിതി മഹിളാ വിഭാഗം അധ്യക്ഷ പ്രഫ. ഒ.ജെ. ചിന്നമ്മ, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങി നിരവധി പേര്‍ ചടങ്ങില്‍ സംബന്ധിച്ചു. കേരളീയ സമൂഹത്തില്‍ സമിതി നടത്തുന്ന ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് പുസ്തകം പ്രയോജനപ്പെടുത്തുമെന്ന് ചടങ്ങില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.