അഗസ്ത്യ സെന്റ് മേരീസ് ദേവാലയത്തില്‍ ദൈവമാതാവിന്റെ ഓര്‍മപെരുന്നാള്‍ ഓഗസ്റ് 22, 23 തീയതികളില്‍
Tuesday, August 19, 2014 4:45 AM IST
ജോര്‍ജിയ: അഗസ്ത്യാ സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ വിശുദ്ധ ദൈവ മാതാവിന്റെ ഓര്‍മപെരുന്നാള്‍ ഓഗസ്റ് 22, 23 (വെള്ളി, ശനി) തീയതികളില്‍ ഇടവക മെത്രാപോലീത്ത യല്‍ദോ മാര്‍ തീത്തോസ് തിരുമേനിയുടെ സാന്നിധ്യത്തില്‍ ആഘോഷിക്കുന്നു.

22ന് (വെള്ളി) വൈകുന്നേരം ഏഴിന് സന്ധ്യ നമസ്കാരം. തുടര്‍ന്ന് റവ. ഫാ. സാമുവല്‍ വര്‍ഗീസിന്റെ വചന ശുശ്രൂഷ നടക്കും.

23ന് (ശനി) രാവിലെ 8.30ന് പ്രഭാത പ്രാര്‍ഥന, 9.15ന് തിരുമേനിയുടെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന, ധൂപ പ്രാര്‍ഥന, പാച്ചോര്‍ നേര്‍ച്ച എന്നിവയും ഉണ്ടായിരിക്കും.

ഡോ. ഫിലിപ്പോസ് തോമസ് ആന്‍ഡ് ഫാമിലിയാണ് ഈ വര്‍ഷത്തെ പെരുന്നാള്‍ ഏറ്റു കഴിക്കുന്നത്. 12ന് സ്നേഹവിരുന്നോടെ പെരുന്നാള്‍ ആഘോഷങ്ങള്‍ സമാപിക്കും.

പെരുന്നാള്‍ ആഘോഷങ്ങളുടെ ക്രമീകരണങ്ങള്‍ക്കായി വികാരി റവ. മാത്യൂസ് ഇടത്തറ കോര്‍ എപ്പിസ്കോപ്പാ, സെക്രട്ടറി ഡോ. ഫിലിപ്പ് തോമസ്, ട്രഷറര്‍ ഷെവ. ഏബ്രഹാം മണിമലയത്ത് എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റി പ്രവര്‍ത്തിച്ചുവരുന്നു.

റിപ്പോര്‍ട്ട്: ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍