ഫാ. അലക്സാണ്ടര്‍ കുര്യന്‍ യുഎസ് പൊതുഭരണ വിഭാഗം ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റര്‍
Tuesday, August 19, 2014 4:42 AM IST
വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയുടെ പൊതുഭരണ വിഭാഗത്തിലെ ഓഫീസ് ഓഫ് ഗവണ്‍മെന്റ് വൈഡ് പോളിസി ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റര്‍ ആയി മലയാളിയായ ഫാ. അലക്സാണ്ടര്‍ കുര്യന്‍ നിയമിതനായി. സെപ്റ്റംബര്‍ എട്ടിന് ചുമതലയേല്‍ക്കും.

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി യുഎസ് വിദേശകാര്യവകുപ്പില്‍ സ്ട്രാറ്റജിക് പ്ളാനിംഗ് വിഭാഗം ഡയറക്ടറായി സേവനം അനുഷ്ട്ടിക്കുകയായിരുന്നു ഫാ അലക്സാണ്ടര്‍ കുര്യന്‍. വിവിധ രാജ്യങ്ങളില്‍ പുതിയ യുഎസ് കോണ്‍സുലേറ്റുകളും എംബസികളും ആരംഭിക്കുന്നതിന്റെ ചുമതലയായിരുന്നു വഹിച്ചിരുന്നത്.

ഹരിപ്പാട് പള്ളിപ്പാട് കടക്കല്‍ കോശി കുര്യന്റെ മകനായ ഫാ. അലക്സാണ്ടര്‍ കുര്യന്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ വൈദികനാണ്. ഭാര്യ: കാര്‍ത്തികപള്ളി കല്ലേലില്‍ കുടുംബാംഗമായ അന്ന അലക്സാണ്ടര്‍ (അജിത). മക്കള്‍: അലിസ അലക്സാണ്ടര്‍, നടാഷ അലക്സാണ്ടര്‍, ഏലിയ അലക്സാണ്ടര്‍.

റിപ്പോര്‍ട്ട്: ജോണ്‍സണ്‍ പുഞ്ചക്കോണം