മൈ നെസ്റ്റോ മൈ റിവാര്‍ഡ് ലോയല്‍റ്റി പ്രോഗ്രാമിനു റിയാദില്‍ തുടക്കം
Tuesday, August 19, 2014 4:39 AM IST
റിയാദ്: ഉപഭോക്തൃ സൌഹൃദ വാണിജ്യ കേന്ദ്രമെന്ന ഖ്യാതി വളരെ കുറഞ്ഞ കാലയളവുകൊണ്ട് ആര്‍ജിച്ചെടുത്ത റിയാദിലെ ബത്ഹയിലേയും അസീസിയ ഗാര്‍ഡേനിയ മാളിലേയും നെസ്റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ ഉപഭോക്താക്കള്‍ക്ക് പരാമവധി ആനുകൂല്യം ലഭിക്കത്ത രീതിയില്‍ അവതരിപ്പിക്കുന്ന 'മൈ നെസ്റോ മൈ റിവാര്‍ഡ് ലോയല്‍റ്റി' പ്രോഗ്രാമിന് ബുധനാഴ്ച മുതല്‍ തുടക്കമാകും.

ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ഈ പുതുമയാര്‍ന്ന സമ്മാന പദ്ധതി ബുധനാഴ്ച മുതല്‍ 2015 ജൂലൈ 19 വരെയാണ് ഉണ്ടായിരിക്കുകയെന്ന് ഗാര്‍ഡേനിയ മാളില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ നെസ്റോ ഓപ്പറേഷന്‍സ് മാനേജര്‍ അഷ്റഫ് അറിയിച്ചു.

ഈ കാലയളവില്‍ നെസ്റ്റോ കസ്റ്റമര്‍ സര്‍വീസില്‍ നിന്നും എല്ലാ ഉപഭോക്താക്കള്‍ക്ക് യാതൊരു ഉപാധിയുമില്ലാതെ ഈ കാര്‍ഡുകള്‍ കരസ്ഥമാക്കാം. മൈ നെസ്റോ മൈ റിവാര്‍ഡ് പദ്ധതിയിലൂടെ ഉപഭോക്താക്കള്‍ക്ക് കൈ നിറയെ സമ്മാനങ്ങളാണ് നെസ്റോ മാനേജ്മെന്റ് വാഗ്ദാനം നല്‍കുന്നത്. അതോടൊപ്പം പ്രത്യേക വിലക്കുറവും ലഭ്യമായിരിക്കും. ഓരോ പത്ത് റിയാലിന്റെ പര്‍ച്ചേസിനും ഒരു പോയിന്റ് എന്ന നിലയില്‍ ഒരു മാസം ലഭിക്കുന്ന പരമാവധി പോയിന്റുകളാണ് സമ്മാനങ്ങള്‍ക്കായി പരിഗണിക്കുക.

250 പോയിന്റ് മുതല്‍ 8000 പോയിന്റുവരെ നേടുന്നവര്‍ക്കായി വിവിധ ഘട്ടങ്ങളിലായി ഗൃഹോപകരണങ്ങള്‍, ലാപ്ടോപ്പ്, സ്വര്‍ണനാണയം, എല്‍സിഡി ടിവി, റഫ്രിജറേറ്റര്‍, വിമാനയാത്രാ ടിക്കറ്റ് തുടങ്ങിയ വിലപിടിപ്പുള്ള സമ്മാനങ്ങള്‍ ലഭിക്കും. ഓരോ മാസവും ലഭിക്കുന്ന പോയിന്റുകള്‍ തൊട്ടടുത്ത മാസം പത്തു മുതല്‍ പതിനഞ്ച് വരെയുള്ള തീയതികളിലാണ് സമ്മാനങ്ങളായി മാറ്റാന്‍ സാധിക്കുക. ദിനേന സാധനങ്ങള്‍ വാങ്ങാനായി ഹൈപ്പര്‍ മാര്‍ക്കറ്റിലെത്തുന്ന ഉപഭോക്താക്കള്‍ക്ക് സ്ഥിരമായി ആനുകൂല്യങ്ങളും സമ്മാനങ്ങളും ലഭ്യമാകുന്ന രീതിയാണ് മൈ നെസ്റ്റോ മൈ റിവാര്‍ഡ് ലോയല്‍റ്റി പ്രോഗ്രാം.

ഈ പ്രോഗ്രാം നിലവില്‍ യുഎഇ, കുവൈറ്റ്, ബഹ്റിന്‍ എന്നീ രാജ്യങ്ങളിലും ദമാമിലെ നെസ്റ്റോയിലും നടപ്പാക്കിയിട്ടുണ്ട്. ഇവിടെയെല്ലാം ഉപഭോക്താക്കളില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് മാനേജ്മെന്റ് പ്രതിനിധികളായ

നെസ്റ്റേ ഫിനാന്‍സ് മാനേജര്‍ രാജു, സൌദി മാനേജര്‍ നവാഫ് അല്‍ അനൈസി, എച്ച്ആര്‍ മാനേജര്‍ ബഷീര്‍ ഹര്‍ലഡ്ക, ഫസലുദ്ദീന്‍ (ബയിംഗ് ഹെഡ്) എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍