പാലിയേറ്റീവ് കെയര്‍ യൂണിറ്റിന്റെ സൌജന്യ സേവനം കൂടുതല്‍ മേഖലയിലേക്ക്
Tuesday, August 19, 2014 3:42 AM IST
പുതുപ്പള്ളി ചാരിറ്റബിള്‍ ക്ളബിന്റെ വിവിധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള പാലിയേറ്റീവ് കെയര്‍ യൂണിറ്റ്, പുതുപ്പള്ളി, വാകത്താനം, പനച്ചിക്കാട്, മണര്‍കാട്, വിജയപുരം പഞ്ചായത്തു പ്രദേശങ്ങളിലെ കിടപ്പു രോഗികളുടെ വീടുകളില്‍ ഡോക്ടറും നേഴ്സുമാരും കൌണ്‍സിലര്‍മാരുമടങ്ങുന്ന മെഡിക്കല്‍ ടീം എത്തി വേണ്ട പരിചരണങ്ങള്‍ നല്‍കി വരുന്നു. യൂറിന്‍ട്യൂബ് മാറല്‍, റൈസ്ട്യൂബ് ഇടല്‍, വാട്ടര്‍ബെഡ്- എയര്‍ബെഡ് തുടങ്ങി ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് സേവനം നല്‍കി വരുന്നു. ഇതിനു പുറമേ ഏറ്റവും നിര്‍ദ്ധനരായ 40 കിടപ്പു രോഗികളുടെ വീടുകളില്‍ 1000 രൂപയുടെ പലചരക്ക് സാധനങ്ങള്‍ മാസത്തില്‍ ഒന്നു വീതം 'നാംസ്' എന്ന സംഘടനയുടെ സഹായത്തോടു കൂടി നല്‍കി വരുന്നു, ആവശ്യാനുസരണം ഇതു വിപുലപ്പെട്ടുകൊണ്ടിരിക്കുന്നു. മാറാരോഗങ്ങളുടെ ദുരിതക്കയത്തില്‍പ്പെട്ട് കിടപ്പുരോഗി കഷ്ടപ്പെടുന്നതുപോലെ - ആ വീടിന്റെ ദുരിതങ്ങള്‍ പലതാണ്. ഇവയൊക്കെയും കണ്ടറിഞ്ഞ് നിര്‍ദ്ധനരായ കുടുംബത്തിന് വേണ്ടതായ പലവിധ സഹായങ്ങള്‍ അപ്പപ്പോള്‍ സ്പോണ്‍സറന്മാരെ കണ്െടത്തി ചെയ്തുകൊടുക്കുകയും ചെയ്യുന്നു.

പരിചരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഡോ.വി.ആര്‍.ശശിധരന്‍ എംബിബിഎസ് എംഫില്‍, ഡോ. കുരുവിള വര്‍ക്കി കാരിക്കോട് എംബിബി.എസ്, ഡിഎംആര്‍ടി, ഡിആര്‍എം, ഡോ.ഏബ്രഹാംതോപ്പില്‍ എംബിബിഎസ്, എഫ്ആര്‍സിഎസ് (കാനഡ) എന്നിവര്‍ സേവനം നല്‍കുന്നു. 120 -ന് അടുത്ത് കിടപ്പു രോഗികളുടെ വീടുകളില്‍ ഇപ്പോള്‍ ടീം എത്തി വേണ്ട പരിചരണങ്ങള്‍ നല്‍കി വരുന്നു.

ചിലവേറിയ ഈ പ്രവര്‍ത്തനം അഭ്യുദയകാംക്ഷികള്‍ നല്‍കുന്ന സാമ്പത്തിക സഹായം ഉപയോഗിച്ചുകൊണ്ടാണ് നടപ്പിലാക്കുന്നത.് കൂടുതല്‍ വിവരങ്ങള്‍ക്ക്: സെക്രട്ടറി, പുതുപ്പള്ളി ചാരിറ്റബിള്‍ ക്ളബ്, പുതുപ്പള്ളി പി ഒ. കോട്ടയം- 686011. ഫോണ്‍: -9249239652.