സൌദിയിലെ ജവാസാത്ത് സേവനങ്ങള്‍ ഇനി മുതല്‍ സോഷ്യല്‍ മീഡിയകള്‍ വഴിയും
Monday, August 18, 2014 6:34 AM IST
ദമാം: ജവാസാത്തിന്റ വിവിധ സേവനങ്ങളെക്കുറിച്ചും സംശയങ്ങളെക്കുറിച്ചും ഇനി സോഷ്യല്‍ മീഡയകള്‍ വഴി സൌദിയിലെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും ചോദിച്ചറിയാം.

ജവാസാത്തിന്റെ വിവിധ സേവനങ്ങളെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കുന്നതിനും ജനങ്ങളുടെ സംശയനിവാരണത്തിനുമായാണ് ജവാസാത്ത് വിവിധ സോഷ്യല്‍ മീഡിയകളില്‍ അക്കൌണ്ടുകള്‍ ആരംഭിച്ചതെന്ന് ജവാസാത്ത് മേധാവി കേണല്‍ സുലൈമാന്‍ അല്‍ യഹ്യി അറിയിച്ചു.

ജവാസാത്തിന്റെ ഓണ്‍ലൈന്‍ സേവന പദ്ധതിയായ അബ്ഷിറിനെക്കുറിച്ചും മറ്റു സേവനങ്ങളെക്കുറിച്ചും ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നതിന് വിദഗ്ധ സംഘത്തെ തന്നെ നിയമിച്ചിട്ടുണ്െടന്ന് അല്‍ യഹ്യി പറഞ്ഞു.

അഹഷമംമ്വമഗേടഅ@ എന്നാണ് ട്വിറ്ററിലും അഹഷമംമ്വമഗേടഅ// എന്ന് ഫെയ്സ് ബുക്കിലും അഹഷമംമ്വമഗേടഅ// എന്ന് യൂടൂബിലും ജവാസാത്ത് സേവനങ്ങളെക്കുറിച്ച് അറിയാന്‍ നല്‍കേണ്ടത്.

ജവാസാത്തിന്റെ സേവനങ്ങളെല്ലാം ഓണ്‍ലൈന്‍ വഴി നല്‍കുവഴി ഓഫീസുകളെ ആശ്രയിക്കുന്ന രീതി പൂര്‍ണമായും ഒഴിവാക്കുകയാണ് ലക്ഷ്യമാക്കുന്നതെന്ന് ജവാസാത്ത് മേധാവി കേണല്‍ സുലൈമാന്‍ അല്‍ യഹ്യി അറിയിച്ചു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം