കുവൈറ്റ് മഹാഇടവ ആദ്യഫലപെരുന്നാള്‍ 2014: കൂപ്പണ്‍ പ്രകാശനം ചെയ്തു
Monday, August 18, 2014 6:34 AM IST
കുവൈറ്റ്: സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് മഹാഇടവകയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന 'ആദ്യഫലപെരുന്നാള്‍ 2014' റാഫിള്‍ കൂപ്പണിന്റെ പ്രകാശനകര്‍മ്മം ഇടവക വികാരി റവ. ഫാ. രാജു തോമസ് നിര്‍വഹിച്ചു. തുടര്‍ന്ന് പ്രസ്തുത കൂപ്പണിന്റെ ആദ്യവില്‍പ്പന മുതിര്‍ന്ന ഇടവകാംഗം കെ.എം. ചാക്കോയ്ക്ക് നല്‍കി സഹവികാരി റവ. ഫാ. റെനി സി. വര്‍ഗീസ് നിര്‍വഹിച്ചു.

ഓഗസ്റ് 15 ന് (വെള്ളി) നാഷണല്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ചില്‍ വിശുദ്ധ കുര്‍ബാനയ്ക്കുശേഷം നടന്ന ചടങ്ങില്‍ ഇടവക ട്രഷറാര്‍ സജി മാത്യു, സെക്രട്ടറി സാബു ഏലിയാസ്, ഹാര്‍വെസ്റ്റ് ഫെസ്റ്റിവല്‍ ജനറല്‍ കണ്‍വീനര്‍ ജോണ്‍ ജോര്‍ജ്, ജോയിന്റ് കണ്‍വീനര്‍ ഏബ്രഹാം സി. അലക്സ്, ഫിനാന്‍സ് കണ്‍വീനര്‍ തോമസ് കുരുവിള, കൂപ്പണ്‍ കണ്‍വീനര്‍ നില്‍സണ്‍ തോമസ്, ജോയിന്റ് കൂപ്പണ്‍ കണ്‍വീനര്‍ ഷാബു മാത്യു എന്നിവര്‍ സന്നിഹിതരായിരുന്നു.

നവംബര്‍ 21ന് അബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്കൂളില്‍ നടക്കുന്ന ആദ്യഫലപെരുന്നാള്‍ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ മുന്‍വര്‍ഷങ്ങളിലേതു പോലെ ആയിരങ്ങളെത്തുമെന്ന് കരുതപ്പെടുന്നു. പരിപാടിയുടെ വിജയകരമായ നടത്തിപ്പിനുവേണ്ടിയുള്ള ഒരുക്കങ്ങള്‍ നടന്നുവരികയാണെന്ന് സംഘാടക സമിതി പത്രക്കുറിപ്പില്‍ അറിയിച്ചു.