സാംസ്കാരിക ഉന്നമനത്തിന്റെ അടയാളം മാതൃഭാഷ: പി.കെ.ബിജു എംപി
Monday, August 18, 2014 6:32 AM IST
കുവൈറ്റ് സിറ്റി: ഒരു ജനതയെ സാംസ്കാരികമായി ഉയര്‍ത്തുന്നതില്‍ അവരവരുടെ മാതൃഭാഷക്ക് മുഖ്യ പങ്കുണ്െടന്ന് പാര്‍ലമെന്റ് അംഗം പി.കെ.ബിജു എംപി പറഞ്ഞു. കുവൈറ്റില്‍ കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍ കല കുവൈറ്റ് കഴിഞ്ഞ 24 വര്‍ഷമായി നടത്തിവരുന്ന സൌജന്യ മാതൃഭാഷ പഠന പരിപാടിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിജു.

സ്വന്തം അമ്മയുടെ മുലപ്പാലിന്റെ മാധുര്യം നുകരുന്ന അനുഭവും ബന്ധവുമാണ് മാതൃഭാഷ സ്വന്തമാക്കുമ്പോള്‍ നമ്മില്‍ വന്നു ചേരുന്നതെന്നും ബിജു പറഞ്ഞു. മാതൃഭാഷ സ്വായത്തമാക്കുക വഴി മറ്റു ഭാഷകള്‍ വശമാക്കുന്നതില്‍ നിന്നും മാറി നില്‍ക്കുകയല്ല, മറിച്ചു അതും സ്വായത്തമാക്കാനും മലയാളിക്ക് കഴിഞ്ഞിട്ടുണ്ട്. പ്രവാസത്തിന്റെ പരിമിതികള്‍ മറികടന്നു ഈ സാംസ്കാരിക ദൌത്യത്തിന് നേതൃത്വം കൊടുക്കുന്ന 'കല' ഹൃദയം നിറഞ്ഞ അഭിനന്ദനം അര്‍ഹിക്കുന്നുവെന്ന് ബിജു പറഞ്ഞു. കല കുവൈറ്റ് നാട്ടില്‍ നടത്തുന്ന ജീവകാരുണ്യസാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ പലപ്പോഴും പങ്കാളിയാകാന് കഴിഞ്ഞതിലുള്ള സന്തോഷവും ബിജു പ്രസംഗ മധ്യേ പ്രകടിപ്പിച്ചു.

കഴിഞ്ഞ രണ്ടര മാസത്തോളമായി കുവൈറ്റിന്റെ വിവിധ മേഖലകളിലായി 45 ക്ളാസുകളിലെ 1200 ഓളം വരുന്ന കുട്ടികളെ മലയാള ഭാഷയുടെ ആദ്യാക്ഷരങ്ങള്‍ പറഞ്ഞുകൊടുത്ത അധ്യാപകരെയും ഈ പ്രവര്‍ത്തനങ്ങള്‍ക്ക് തങ്ങളുടെ വീടുകളിലെ സ്വീകരണ മുറികള്‍ ക്ളാസുകളായി നല്‍കിയവരെയും സമ്മേളനം ആദരിച്ചു. ഇവര്‍ക്കുള്ള ഉപഹാരങ്ങള്‍ എംപി സമ്മാനിച്ചു.

സമാപന സമ്മേളനത്തിന് മുന്നോടിയായി നടന്ന ദേശഭക്തിഗാന മത്സരം സദസ് നിറഞ്ഞ ആവേശത്തോടെ സ്വീകരിച്ചു. ദേശസ്നേഹം തുളുമ്പുന്ന ഗാനങ്ങളുമായി മാതൃഭാഷാ പഠന ക്ളാസുകളിലെ കുട്ടികളും ബാലവേദി കുവൈറ്റിന്റെ വിവിധ ക്ളബുകളും പങ്കെടുത്ത മത്സരത്തില്‍ 25 ഓളം ടീമുകള്‍ മാറ്റുരച്ചു. മത്സരത്തില്‍ സാല്‍മിയ മേഖലയില്‍ നിന്നുള്ള ടീം ഒന്നാംസ്ഥാനം കരസ്ഥമാക്കി. അബാസിയ മേഖലയില്‍ നിന്നുള്ള ടീം 'ഭാഗത്സിംഗ്' രണ്ടാം സ്ഥാനവും കാരുണ്യ ക്ളബ് മൂന്നാം സ്ഥാനവും നേടി. സമ്മാനങ്ങള്‍ പി.കെ. ബിജു എംപിയും മലബാര്‍ ഗോള്‍ഡ് കണ്‍ട്രി ഹെഡ് അഫ്സലും ചേര്‍ന്ന് കുട്ടികള്‍ക്ക് സമ്മാനിച്ചു.

മാതൃഭാഷ സമിതിയുടെ റിപ്പോര്‍ട്ട് ജനറല്‍ കണ്‍വീനര്‍ ജേക്കബ് മാത്യു അവതരിപ്പിച്ചു. ബാലവേദി ക്ളബ് സെക്രട്ടറി കുമാരി ദേവി നന്ദന സ്വാതന്ത്യദിന സന്ദേശം നല്‍കി സമ്മേളനത്തിന് ആശംസകള്‍ അര്‍പ്പിച്ച് സമിതി രക്ഷാധികാരി ബാബു ജി.ബത്തേരി, എന്‍.അജിത്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. സമിതി ജോയിന്റ് കണ്‍വീനര്മാരായ പ്രേമന്‍ ഇല്ലത്ത്, സണ്ണി സൈജേഷ് എന്നിവരും വേദിയില്‍ സന്നിഹിതരായിരുന്നു. ചടങ്ങിനു കല കുവൈറ്റ് ജനറല്‍സെക്രട്ടറി ടി.വി.ജയന്‍ സ്വാഗതവും കേന്ദ്ര കമ്മിറ്റി അംഗം സജിത സ്കറിയ നന്ദിയും പ്രകാശിപ്പിച്ചു.

പരിപാടികള്‍ക്ക് അനില്‍കുക്കിരി, രാജന്‍ കുളക്കട, മൈക്കല്‍ ജോണ്‍സന്‍, സജീവ് എം. ജോര്‍ജ്, സുനില്‍, രജി കെ.ജേക്കബ്, രഹീല്‍ കെ.മോഹന്‍ദാസ്, രമേശ് കണ്ണപുരം, ബിനീഷ് കെ.ബാബു, ജിജി ജോര്‍ജ്, രമ അജിത്, രഞ്ജിത്ത്, ടി.കെ. സൈജു, ടി.പി.സലിം, രാജേഷ് കപ്ള, നവീന്‍, ദിലിന്‍ നാരായണന്‍, കണ്ണന്‍, എന്‍.ആര്‍. രജീഷ്, വിജീഷ് യു.പി, വികാസ് കീഴാറ്റൂര്‍, കൃഷ്ണകുമാര്‍, സ്കറിയ ജോണ്‍, ജോണ്‍സന്‍ ജോര്‍ജ്, ജോജി ഐപ്പ് എന്നിവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍