കുവൈറ്റില്‍ ഭൂചലനം; പരിഭ്രാന്തി പരത്തി
Monday, August 18, 2014 6:29 AM IST
കുവൈറ്റ് സിറ്റി: ഇറാക്ക്- ഇറാന്‍ അതിര്‍ത്തിയില്‍ റിക്ടര്‍ സ്കെയിലില്‍ 5.8 ഉം 6.1 ഉം രേഖപ്പെടുത്തിയ ഭൂചലനം പരിഭ്രാന്തി പരത്തി. പുലര്‍ച്ചെ 5.30 നാണ് ഭൂചലനം അനുഭവപ്പെട്ടത്. കൂടാതെ രാവിലെ 8.28നും കുവൈറ്റില്‍ ഭൂചലനം അനുഭവപ്പെട്ടത് ആളുകളെ പരിഭ്രാന്തിയിലാക്കിയിട്ടുണ്ട്.

ആദ്യം അഞ്ചു സെക്കന്റും രണ്ടാമത് 10 സെക്കന്റും ചലനം അനുഭവപ്പെട്ടു. 10 സെക്കന്റ് നീണ്ട ഭൂമി കുലുക്കത്തില്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഇറാനില്‍ തിങ്കളാഴ്ച പുലര്‍ച്ചെയുണ്ടായ ശക്തമായ ഭൂചലനത്തിന്റെ പ്രകമ്പനം കുവൈറ്റിന്റെ വിവിധ ഭാഗങ്ങളിലും അനുഭവപ്പെട്ടു. കുവൈറ്റ് സമയം രാവിലെ 5.32 നാണു പലര്‍ക്കും നേരിയ തോതില്‍ ഭൂചലനം അനുഭവപ്പെട്ടത്. ഇറാന്‍ തലസ്ഥാനമായ ടെഹ്റാനില്‍ നിന്നും 480 കിലോ മീറ്റര്‍ വടക്കുള്ള ദെസ്ഫുള്‍ നഗരത്തില്‍ ഉണ്ടായ ഭൂചലനത്തിന്റെ പ്രകമ്പനമാണ് കുവൈറ്റിന്റെ തീര പ്രദേശങ്ങളില്‍ അനുഭവപ്പെട്ടത്. ഭൂകമ്പ മാപിനിയില്‍ 6.3 രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പമാണ് ഇറാനില്‍ ഉണ്ടായത്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍