ന്യൂയോര്‍ക്കില്‍ 'സ്നേഹദീപം' സെപ്റ്റംബര്‍ ഏഴിന്
Monday, August 18, 2014 6:25 AM IST
ന്യൂയോര്‍ക്ക്: ശാലേം മര്‍ത്തോമ ചര്‍ച്ച് ഓഫ് ഈസ്റേണ്‍ ലോംഗ് ഐലന്‍ഡില്‍ ആത്മീയ ഗാനസന്ധ്യ- 'സ്നേഹദീപം' സെപ്റ്റംബര്‍ ഏഴിന്. പ്രശസ്ത പിന്നണി ഗായകന്‍ എം.ജി ശ്രീകുമാര്‍, മ്യൂസിക്ക് ഡയറക്ടര്‍ ഔസേപ്പച്ചന്‍ എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിക്കുന്ന ക്രൈസ്തവ ഭക്തിഗാനമേള ലൈവ് ഓര്‍ക്കസ്ട്രയുടെ അകമ്പടിയോടെ ക്യൂന്‍സ് ബോറോ കമ്യൂണിറ്റി കോളജില്‍ (22205, 56വേ അ്ല, ആഅഥടകഉഋ, ചഥ11464) വൈകിട്ട് ആറിന് തുടങ്ങും. രഞ്ജിനി ജോസ്, ടീനു ടാലന്‍സ്, ജോര്‍ജ് പീറ്റര്‍ എന്നിവരും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. ഒപ്പം ഐഡിയ സ്റാര്‍ സിംഗര്‍ കീ ബോര്‍ഡിസ്റ്റ് അനൂപ്, സൌണ്ട് എന്‍ജിനിയര്‍ ടെന്നിസണ്‍ എന്നിവരും സ്നേഹദീപം സംഗീതസായ്ഹാനത്തില്‍ അണിനിരക്കും.

'സ്നേഹദീപം' ടീം ഇതാദ്യമായാണ് അമേരിക്കയില്‍ ക്രൈസ്തവ ഭക്തിഗാനമേള അവതരിപ്പിക്കുന്നത്. സംഗീതവും ഭക്തിയും ഇടകലര്‍ന്ന മാസ്മരിക അനുഭവമാകും 'സ്നേഹദീപം' ഒരുക്കുകയെന്ന് സംഘാടകര്‍ അറിയിച്ചു.

ഇടവകയുടെ പത്താം പാരിഷ് ദിനത്തോടനുബന്ധിച്ച് പള്ളിയില്‍ നടന്ന ചടങ്ങില്‍ വികാരി റവ. മാത്യു ജോര്‍ജിന്റെ സാന്നിധ്യത്തില്‍ റവ. ഏബ്രഹാം സ്കറിയ ആണ് ടിക്കറ്റ് കിക്കോഫ് നിര്‍വഹിച്ചത്. കോശി വര്‍ഗീസ്, തോമസ് ഐസക്ക് (ടിറ്റി) എന്നിവരാണ് പരിപാടിയുടെ കണ്‍വീനര്‍മാര്‍. ശാലേം മര്‍ത്തോമാ പള്ളി ഇടവകാംഗവും ഹെഡ്ജ് ബ്രോക്കേറേജിന്റെ സജീവ സാന്നിധ്യവുമായ ജേക്കബ് ഏബ്രഹാമാണ് അമേരിക്കയിലുടനീളം നടക്കുന്ന സ്നേഹദീപം സംഗീതപരിപാടിയുടെ സ്പോണ്‍സര്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ. മാത്യു ജോര്‍ജ് (631) 6236534, കോശി വര്‍ഗീസ് (516) 4562452, തോമസ് ഐസക് (ടിറ്റി) 631 4993885, ജേക്കബ് ഏബ്രഹാം (സജി) (516) 6063268.

റിപ്പോര്‍ട്ട്: ജോര്‍ജ് തുമ്പയില്‍