ഒഐസിസി ആലപ്പുഴ ജില്ല ജിദ്ദ സ്വാതന്ത്യ്ര ദിനം ആഘോഷിച്ചു
Monday, August 18, 2014 3:50 AM IST
ജിദ്ദ: ഇന്ത്യന്‍ സ്വാതന്ത്യ്ര ദിനം വിപുലമായ പരിപാടികളോടെ ആലപ്പുഴ ജില്ല ഓഐസിസി കമ്മിറ്റി ജിദ്ദ ആഘോഷിച്ചു. ജനാധിപത്യവും മതേതരത്വവും ലോകത്തിന്റെ നെറുകയില്‍ എത്തിക്കുന്നതില്‍ ഇന്ത്യന്‍ സ്വാതന്ത്യ്ര സമരം നിര്‍ണായക പങ്കു വഹിച്ചെന്നും ലോകത്തിലെ അടിച്ചമര്‍ത്തപ്പെടുന്ന ജനതയോടോപ്പം നില കൊല്ലുന്നതില്‍ ഇന്ത്യന്‍ ജനതയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സും, കോണ്‍ഗ്രസ് നേതൃത്വം നല്‍കിയിരുന്ന സര്‍കാരുകളും എക്കാലത്തും സ്തുത്യര്‍ഹമായ പങ്കാണ് വഹിച്ചെതെന്നും പ്രാസന്ഗികര്‍ ചൂണ്ടിക്കാണ്ടി.

ഇന്ത്യ സ്വതന്ത്രമായപ്പോള്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനു ഭരണ ഘടന എങ്ങിനെ വേണമെങ്കിലും നിര്‍മ്മിക്കാംയിരുന്നു. എന്നിട്ടും സ്വാതന്ത്യ്ര സമരത്തെ ഒറ്റിക്കൊടുത്തവര്‍ക്കും, ബ്രിട്ടീഷുകാരോട് രാജിയായി മാപ്പെഴുതി കൊടുത്തു ഇന്ത്യന്‍ ജനതയെ ഒറ്റിക്കൊടുത്തവര്‍ക്കും ഭാരതത്തിന്റെ നായകത്വം വഹിത്തക്ക രീതിയില്‍ വിശാലമായ കാഴ്ചപ്പാടോടെ ഭരണഘടനക്ക് രൂപം നല്‍കിയത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ആയിരുന്നു. നാലില്‍ മൂന്നു ഭൂരിപക്ഷം ഉണ്ടായപ്പോഴും ലോകം പ്രശംസിച്ച ഇന്ത്യയുടെ മാതൃക ഭരണഘടനയ്ക്ക് കോട്ടം തട്ടാതെ സൂക്ഷിച്ചത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ആയിരുന്നു. ജാതി, മത, വിഭാഗീയ, ഭാഷ, വര്‍ണ്ണ, ചിന്തകള്‍ക്കതീതമായി ഇന്ത്യ യെ നോക്കി കണ്ട ഒരേ ഒരു പ്രസ്ഥാനം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് മാത്രമായിരുന്നു. 1977 ല്‍ തുടങ്ങി വെച്ച ഫാസ്സിസ്റ് രീതിയിലുള്ള കാവി വല്കരണം 1989 ല്‍ മതേതര പാര്‍ട്ടികളുടെ പിന്തുണയോടെ തുടരുകയും 1999 ല്‍ അത് ശക്തിപ്പെടുത്തുകയും 2014 വര്ഗീയ ഫാഷിസ്റ് ശക്തികള്‍ ഒരിക്കല്‍ കൂടി നമ്മുടെ മതേതര പാരമ്പര്യത്തിന് നേരെ കൊഞ്ഞനം കാട്ടുന്ന നയങ്ങളുമായി അധികാരത്തില്‍ വരുകയും ഭയപ്പെടുത്തുന്ന രീതിയില്‍ നയ നിലപാടുകളില്‍ മായം ചേര്‍ക്കുകയും ചെയ്തിരിക്കയാണ്.

മോഡി ഭരണ കൂടം ഇന്ത്യയിലെയും ലോകത്തിലെയും പീഢിത വര്‍ഗത്തെ ഒറ്റിക്കൊടുക്കുന്ന കാഴ്ച നാം കണ്ടു കൊണ്ടിരിക്കുന്നു. ഫലസ്തിന്‍ രാജ്യത്തെ അംഗീകരിച്ച ആദ്യത്തെ അനറബി രാജ്യമായ ഇന്ത്യ തുടര്‍ന്ന് വന്നിരുന്ന അതിന്റെ സര്‍വ്വ വിധ പരമ്പരാഗത ചേരി ചേരാ നയങ്ങളെയും കാറ്റില്‍ പരത്തി കൊണ്ട് അവരുടെ ഫാഷിസ്റ് നയങ്ങള്‍ ഒന്നുകൂടി അരക്കിട്ടുരപ്പിചിരിക്കുകയാണ്. ആയിരക്കണക്കിനായ നിരാശ്രരായ , നിരായുധരായ, നിരപരാധികളായ കുഞ്ഞുങ്ങളെയും, വനിതകളെയും ബോംബിട്ടു തകര്‍ക്കുന്നത് കൈയും കെട്ടി നോക്കി നില്‍ക്കുകയല്ലാതെ ചെറു വിരല്‍ അനക്കാന്‍ കഴിയാത്ത ഐക്യ രാഷ്ട്ര സഭക്കെതിരിലോ അക്രമികളായ ജൂത ഭരണ കൂടത്തിനെത്തിരിലോ, ഒരു പ്രതിഷേധ വാചകം പോലും ഉരുവിടാത്ത പുതിയ ഇന്ത്യന്‍ സര്‍ക്കാരില്‍ നമുക്ക് ലജ്ജ തോന്നുന്നു.

ഇന്ത്യക്ക് സ്വാതന്ത്യ്രം നേടിത്തന്ന അനേകായിരം ധീര രക്ത സാക്ഷികള്‍ക്ക് ഒരായിരം പുഷ്പ ചക്രങ്ങള്‍ അര്‍പ്പിക്കുന്നതോടൊപ്പം ഇന്ത്യയുടെ ജീവനും സ്വത്തിനും മതേതരത്വ കാഴ്ച്ചപ്പാടിലൂടെയും , ജനാധിപത്യ മാര്‍ഗത്തിലൂടെയും സംരക്ഷണം നല്‍കുമെന്നും ഇന്ത്യയുടെ പരമ്പരാഗത വിദേശ നയം എന്ത് വിലകൊടുത്തും കാത്തു സൂക്ഷിക്കുവാന്‍ കോണ്‍ഗ്രസ് കാര്‍ പ്രതിജ്ഞാ ബാദ്ധരായിരിക്കുമെന്നും യോഗം ഐക്യദാര്‍ഡ്യ പ്രതിജ്ഞ എടുത്തു.

പത്തനംതിട്ടയിലെ കോണ്‍ഗ്രസ് നേതാവും മുനിസിപല്‍ കൌെണ്സില്ലരും ആയിരുന്ന അനില്‍ മണ്ണില്‍ എന്നവരുടെ നിര്യാണത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി ഒരു മിനിറ്റ് മൌെന പ്രാര്‍ത്ഥന നടത്തി. യോഗത്തില്‍ ആലപ്പുഴ ജില്ല ജിദ്ദ, ഓ.ഐ.സി.സി. പ്രസിഡന്റ് സാദിക്ക് കായംകുളം അധ്യക്ഷം വഹിച്ചു..യാന്പു ഓ.ഐ.സി.സി. പ്രസിഡന്റ് ശങ്കര്‍ എളങ്കൂര്‍ യോഗം ഉല്‍ഘാടനം ചെയ്തു. ഓ.ഐ.സി.സി. ഗ്ളോബല്‍ ജനറല്‍ സെക്രട്ടറി ശരീഫ് കുഞ്ഞു കായംകുളം മുഖ്യ പ്രാഭാഷണം നടത്തി. അബ്ദുല്‍ മജീദ് നഹ, ശരഫുദീന്‍ കായംകുളം , അലവി ആറു വീട്ടില്‍, റശീദ് കൊളത്തറ, രാജ ശേഖരന്‍ അഞ്ചല്‍, അബ്ദുല്‍ രഹീം ഇസ്മായില്‍, മാമദു പൊന്നാനി, അനില്‍ പത്തനം തിട്ട, ലതീഫ് മക്രേരി, വര്‍ഗീസ് വൈദ്യന്‍, സഹീര്‍ മാഞ്ഞാലി, ഫസലുള്ള വള്ളുവംപാലി, ശരീഫ് അറക്കല്‍, , സിദ്ധീക് മുവ്വാറ്റുപുഴ, വിശ്വന്‍ പന്തല്ലൂര്‍, സലിം കൂട്ടായ്, സൈദലവി വയനാട്, സൈദലവി പട്ടാമ്പി, അലവി സിറ്റി ചോയ്സ് , ഹുസൈന്‍ കാട്ടകട, അബ്ദുള്‍ അസീസ് ബാലുശ്ശേരി , എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. നൌഷാദ് ചാരുമൂട് സ്വാതന്ത്യ്ര സമര സന്ദേശം വായിച്ചു. നൌെഫല്‍ നൌഷാദ് സ്വാതന്ത്യ്ര പോരാളികളെ കുറിച്ച് ഇംഗ്ളീഷ് പ്രസംഗം അവതരിപ്പിച്ചു. നിസാര്‍ അരുവിക്കുറ്റി സ്വാഗതവും നിസാര്‍ വാവകുഞ്ഞു നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: മുസ്തഫ കെ.ടി പെരുവള്ളൂര്‍