മലയാളി ഹൃദയാഘാതം മൂലം കുവൈറ്റില്‍ നിര്യാതനായി
Monday, August 18, 2014 3:49 AM IST
കുവൈറ്റ് സിറ്റി: കോഴിക്കോട് പയ്യോളി പെരുമാള്‍പുരം തെക്കേ ഊളയില്‍ ചാത്തോത്ത് ഗിരീഷ് (42) ഹൃദയഘാതം മൂലം നിര്യാതനായി.ജഹറയില്‍ നിന്നും സഞ്ചരിച്ച ടാക്സി കാറില്‍ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഇദ്ദേഹത്തെ ജഹറ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കഴിഞ്ഞ ഏഴു വര്‍ഷമായി കുവൈറ്റിലുഉള്ള ഗിരീഷ് നിലവില്‍ ജഹറയിലെ ഒരു ഹോട്ടലില്‍ ജോലി ചെതു വരികയായിരുന്നു. ഭാര്യ ബിന്ദു. മക്കള്‍ .രാഹുല്‍,വിഷ്ണു. മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍