മസ്ക്കറ്റില്‍ ഇനി ഓപ്പണ്‍ ഹൌസുകള്‍ എല്ലാ പ്രവൃത്തി ദിവസങ്ങളിലും
Saturday, August 16, 2014 9:37 AM IST
മസ്ക്കറ്റ്: ഇന്ത്യന്‍ എംബസി മാസത്തില്‍ ഒരു തവണ നടത്തിയിരുന്ന ഓപ്പണ്‍ ഹൌസുകള്‍ ഇനി മുതല്‍ എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10 മുതല്‍ 12 വരെ നടത്തുമെന്ന് ഇന്ത്യന്‍ സ്ഥാനപതി ജെ.എസ്.മുകുള്‍ പ്രഖ്യാപിച്ചു.

ഒമാനിലെ ഇന്ത്യന്‍ സമൂഹത്തിനു ആശ്വാസകരമായ പ്രഖ്യാപനം സ്വാതന്ത്യ്ര ദിന സമ്മാനമായി ചൂണ്ടികാണിക്കപ്പെടുന്നു. പാസ്പോര്‍ട്ട് സംബന്ധമായ സേവനങ്ങള്‍ ഉള്‍പ്പെടെ ബിഎല്‍എസ് ഏജന്‍സിയെ ഏല്‍പ്പിച്ചതിനുശേഷം സാധാരണക്കാര്‍ക്ക് എംബസിയുമായുള്ള ബന്ധം കുറഞ്ഞു വരികയായിരുന്നു.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം