വൈറ്റ് പ്ളെയിന്‍സ് സെന്റ് മേരീസ് പള്ളിയില്‍ ദൈവമാതാവിന്റെ ജനനപെരുന്നാളും എട്ടുനോമ്പാചരണവും
Saturday, August 16, 2014 9:34 AM IST
ന്യൂയോര്‍ക്ക്: വൈറ്റ്്പ്ളെയിന്‍സ് സെന്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്സ് സിറിയന്‍ പള്ളിയില്‍ എല്ലാ വര്‍ഷവും നടത്തിവരാറുള്ള ദൈവമാതാവിന്റെ ജനനപെരുന്നാളും എട്ടുനോമ്പാചരണവും കണ്‍വന്‍ഷനും ഓഗസ്റ് 30ന് (ശനി) മുതല്‍ സെപ്റ്റംബര്‍ ആറിന് (ശനി) വരെ ഭക്ത്യാദരപൂര്‍വം നടത്തുന്നു.

30 ന് (ശനി) രാവിലെ ഒമ്പതിന് പ്രഭാത പ്രാര്‍ഥന, 9.45 ന് വിശുദ്ധകുര്‍ബാന, വൈകുന്നേരം ആറിന് സന്ധ്യാപ്രാര്‍ഥന, ഏഴിന് ധ്യാനപ്രസംഗം എന്നിവ നടക്കും.

31 ന് (ഞായര്‍) രാവിലെ ഒമ്പതിന് പ്രഭാത പ്രാര്‍ഥന, 9.45 ന് വിശുദ്ധ കുര്‍ബാാന, വൈകുന്നേരം ആറിന് സന്ധ്യാപ്രാര്‍ഥന, ഏഴിന് റവ. ഫാ. ദിലിപ് ചെറിയാന്‍ നട ത്തുന്ന ധ്യാനപ്രസംഗം എന്നിവ നടക്കും.

സെപ്റ്റംബര്‍ ഒന്ന് (തിങ്കള്‍) രാവിലെ ഒമ്പതിന് പ്രഭാതപ്രാര്‍ഥന, 9.45 ന് വിശുദ്ധകുര്‍ബാന, വൈകുന്നേരം ആറിന് സന്ധ്യാപ്രാര്‍ഥന, ഏഴിന് റവ. ഫാ. ജോജി ഏബ്രഹാം നടത്തുന്ന ധ്യാനപ്രസംഗം എന്നിവ നടക്കും.

രണ്ടിന് (ചൊവ്വ) രാവിലെ അഞ്ചിന് പ്രഭാത പ്രാര്‍ഥന, 5.30 ന് വിശുദ്ധകുര്‍ബാന, വൈകുന്നേരം ആറിന് സന്ധ്യാപ്രാര്‍ഥന, ഏഴിന് റവ. ഫാ. ടെന്നി തോമസിന്റെ ധ്യാനപ്രസംഗം എന്നിവ നടക്കും.

മൂന്നിന് (ബുധന്‍) രാവിലെ അഞ്ചിന് പ്രഭാത പ്രാര്‍ഥന 5.30 ന് വിശുദ്ധകുര്‍ബാന, വൈകുന്നേരം ആറിന് സന്ധ്യാപ്രാര്‍ഥന, ഏഴിന് റവ. ഫാ. ജോജി ഏബ്രഹാമിന്റെ ധ്യാനപ്രസംഗം എന്നിവ നടക്കും.

നാലിന് (വ്യാഴം) രാവിലെ അഞ്ചിന് പ്രഭാത പ്രാര്‍ഥന, 5.30 ന് വിശുദ്ധകുര്‍ബാന, വൈകുന്നേരം ആറിന് സന്ധ്യാപ്രാര്‍ഥന, ഏഴിന് റവ. ഫാ. സുജിത് തോമസിന്റെ ധ്യാനപ്രസംഗം.

അഞ്ചിന് (വെള്ളി) രാവിലെ അഞ്ചിന് പ്രഭാത പ്രാര്‍ഥന, 5.30 ന് വിശുദ്ധകുര്‍ബാന, വൈകുന്നേരം ആറിന് സന്ധ്യാപ്രാര്‍ഥന, ഏഴിന് റവ. ഫാ. പൌലോസ് ടി. പീറ്റര്‍ നടത്തുന്ന ധ്യാനപ്രസംഗം എന്നിവ നടക്കും.

ആറിന് (ശനി) രാവിലെ ഒമ്പതിന് പ്രഭാതപ്രാര്‍ഥന, 9.45ന് നോര്‍ത്ത് ഈസ്റ് അമേരിക്കന്‍ ഭദ്രാസനമെത്രാപോലീത്താ സഖറിയാ മാര്‍ നിക്കൊ

ളോവോസ് തിരുമേനിയുടെ കാര്‍മികത്വത്തില്‍ വിശുദ്ധ

കുര്‍ബാന, 12 ന് പ്രദക്ഷിണം, ഒന്നിന് ആശീര്‍വാദം 1.30 നേര്‍ച്ചവിളമ്പ് സ്നേഹവിരുന്ന് എന്നിവ നടക്കും.

എട്ടുനോമ്പു പെരുന്നാളിലും അതിനോടനുബന്ധിച്ച് നടക്കുന്ന എട്ടുദിവസത്തെ നേമ്പാചരണത്തിലും ധ്യാനയോഗങ്ങളിലും സംബന്ധിച്ച് മാതാവിന്റെ

മധ്യസ്ഥതയില്‍ അഭയം പ്രാപിക്കുവാനും അനുഗ്രഹം പ്രാപിക്കുവാനും എല്ലാ വിശ്വാസികളെയും വികാരി റവ. ഫാ. പൌലൂസ് ടി. പീറ്റര്‍ ഹാര്‍ദ്ദവമായി സ്വാഗതം ചെയ്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ. ഫാ. പൌലൂസ് ടി. പീറ്റര്‍ (വികാരി) 516 922 3127, ജോണി ജോസഫ് (സെക്രട്ടറി) 845 300 9591, മര്‍ക്കോസ് മത്തായി (ട്രഷറര്‍) 845 709 4277.

റിപ്പോര്‍ട്ട്: വര്‍ഗീസ് പ്ളാമൂട്ടില്‍