ഭീകരതെക്കിതെരയുള്ള അന്താരാഷ്ട്ര സെന്ററിന് അബ്ദുള്ള രാജാവിന്റെ വക സംഭാവന
Saturday, August 16, 2014 9:29 AM IST
ദമാം: ഭീകരതക്കെതിരെ ഐക്യരാഷ്ട്ര സഭക്ക് കീഴില്‍ ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര സെന്ററിനായി സൌദി ഭരണാധികാരി അബ്ദുള്ള രാജാവ് 100 ദശലക്ഷം ഡോളര്‍ സംഭാവന ചെയ്തു. ഐക്യരാഷ്ട്ര സഭയുടെ ആസ്ഥാനത്തെത്തി അമേരിക്കയിലെ സൌദി അംബാസഡര്‍ ആദില്‍ ബിന്‍ അഹമ്മദ് അല്‍ ജുബൈര്‍ യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിന് നൂറു ദശലക്ഷം ഡോളറിന്റെ ചെക്ക് കൈമാറി. ചടങ്ങില്‍ യുഎന്നിലെ സൌദി അംബാസഡര്‍ അബ്ദുള്ള ബിന്‍ യഹിയ അല്‍ മുഅല്ലിമിയും പങ്കെടുത്തു.

അബ്ദുള്ള രാജാവ് നല്‍കിയ സംഭാവനയില്‍ അതീവ സന്തോഷമുണ്െടന്ന് ബാന്‍ കി മൂണ്‍ യുഎന്‍ ആസ്ഥാനത്ത് നടത്തിയ സംയുക്ത പത്രസമ്മേളനത്തില്‍ അറിയിച്ചു.

കഴിഞ്ഞമാസം ജിദ്ദയില്‍ അബ്ദുള്ള രാജാവുമായി നടത്തിയ കൂടിക്കാഴ്ചയില്‍ രാജ്യാന്തര തലത്തില്‍ തന്നെ ഭീകരവാദ പ്രവര്‍ത്തനം തടയുന്നതിന് യുഎന്നിന് കീഴില്‍ പ്രത്യേക സെന്റര്‍ സ്ഥാപിക്കുന്ന കാര്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്തിരുന്നതായും ബാന്‍ കി മൂണ്‍ അറിയിച്ചു.

ഭീകരതക്കെതിരെ പ്രത്യേക സെന്റര്‍ ആരംഭിക്കുന്നതിന് സൌദി അറേബ്യ 2011 യുഎന്നുമായി ധാരണയില്‍ എത്തിയിരുന്നതായി യുഎന്നിലെ സൌദി അംബാസഡര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം