ശനിയാഴ്ച സാഹിത്യ സല്ലാപത്തില്‍ 'ഐ. ഇസ്താക്ക്' അനുസ്മരണം
Saturday, August 16, 2014 4:47 AM IST
താമ്പാ: ഓഗസ്റ് പതിനാറാം തീയതി ശനിയാഴ്ച സംഘടിപ്പിക്കുന്ന എണ്‍പത്തിയൊന്നാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തില്‍ ചെറിയാന്‍ കെ. ചെറിയാന്‍ 'ഐ. ഇസ്താക്ക്' അനുസ്മരണം നടത്തുന്നതാണ്. അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തിന്‍റെ ഉപദേശകസമിതിയംഗവും ചങ്ങനാശ്ശേരി എസ്. ബി. കോളേജ് മലയാള വിഭാഗം അദ്ധ്യക്ഷനുമായിരുന്ന ഇസ്താക്ക് സാറിന്‍റെ സഹപാഠികളും സുഹൃത്തുക്കളും ശിഷ്യന്മാരുമടങ്ങിയ ഒരുകൂട്ടം സഹൃദയര്‍ ഈ അനുസ്മരണയോഗത്തില്‍ പങ്കെടുത്തു സംസാരിക്കുന്നതാണ്. മനുഷ്യസ്നേഹിയും ചിന്തകനുമായിരുന്ന ഇസ്താക്ക് സാറിനെക്കുറിച്ച് കൂടുതല്‍ അറിയുവാന്‍ താത്പര്യമുള്ള എല്ലാ നല്ല ആളുകളെയും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

ഓഗസ്റ് ഒന്‍പതാം തീയതി ശനിയാഴ്ച സംഘടിപ്പിച്ച എണ്‍പതാമത് അമേരിക്കന്‍മലയാളി സാഹിത്യസല്ലാപത്തില്‍ 'പരിഭാഷകള്‍' എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിച്ചത് പ്രമുഖ അമേരിക്കന്‍ മലയാളിയും 'ഡോട്ടേഴ്സ് ഓഫ് കേരള' എന്ന കൃതിയുടെ കര്‍ത്താവും ഡോ: ആര്‍. ഇ. ആഷറുമായി ചേര്‍ന്ന് വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രസിദ്ധമായ കൃതികള്‍ 'ആംഗലേയ' ഭാഷയിലേയ്ക്ക് പരിഭാഷപ്പെടുത്തിയ ആളുമായ മലയാളത്തിന്‍റെ പ്രിയ പുത്രി ശ്രീമതി അച്ചാമ്മ ചന്ദര്‍ശേഖരനായിരുന്നു. പ്രബന്ധാവതരണവും തുടര്‍ന്ന് ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ച പരിഭാഷാ വിദഗ്ദ്ധരായ ആളുകളുടെ അഭിപ്രായങ്ങളും വളരെ വിജ്ഞാനപ്രദമായിരുന്നു. നമുക്ക് മറ്റു സംസ്ക്കാരങ്ങള്‍ മനസ്സിലാക്കുവാനും നമ്മുടെ സംസ്ക്കാരം മറ്റുള്ളവരെ മനസിലാക്കിക്കുവാനും പരിഭാഷകള്‍ വളരെ പ്രയോജനം ചെയ്യുന്നതാണ്. പരിഭാഷകര്‍ രണ്ടു ഭാഷയിലും പ്രാവീണ്യം ഉള്ളവരായിരിക്കണമെന്നും അല്ലെങ്കില്‍ മൂലകൃതിയിലെ സത്തയും സൌെന്ദര്യവും നഷ്ടപ്പെടുവാന്‍ സാധ്യതയുണ്െടന്നുംമറ്റുമുള്ള അഭിപ്രായങ്ങളും സല്ലാപത്തില്‍ ഉയരുകയുണ്ടായി.

പി. സി. നായര്‍, ചെറിയാന്‍ കെ. ചെറിയാന്‍, ജെ. മാത്യുസ്, മനോഹര്‍ തോമസ്, അലക്സ് കോശി വിളനിലം, എ. സി. ജോര്‍ജ്ജ്, ഹരി നമ്പൂതിരി, ടോം എബ്രഹാം, ഡോ. തെരേസ ആന്റണി, ഡോ. എന്‍. പി. ഷീല, രാജു തോമസ്, വര്‍ഗീസ് എബ്രഹാം ഡെന്‍വര്‍, സിറിയക് സ്കറിയ, പി. വി. ചെറിയാന്‍, മാത്യു മൂലേച്ചേരില്‍, സി. ആന്‍ഡ്രൂസ്, ജയിന്‍ മുണ്ടയ്ക്കല്‍ എന്നിവര്‍ ചര്‍ച്ചയില്‍ സജീവമായി പങ്കെടുത്തു. ധാരാളം കേഴ്വിക്കാരും ഉണ്ടായിരുന്നു.

ഓണദിവസമായ സെപ്റ്റംബര്‍ ആറിലെ എണ്‍പത്തിരണ്ടാമത് സാഹിത്യ സല്ലാപം മുതല്‍ എല്ലാ മാസത്തിലെയും ആദ്യ ശനിയാഴ്ചയിലാണ് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം നടത്തുന്നത്. സല്ലാപത്തില്‍ പങ്കെടുക്കുവാന്‍ എല്ലാ ആദ്യശനിയാഴ്ചയും വൈകുന്നേരം എട്ടു മുതല്‍ പത്തു വരെ (ഈസ്റ്റേണ്‍ സമയം) നിങ്ങളുടെ ടെലിഫോണില്‍ നിന്നും താഴെ കൊടുത്തിരിക്കുന്ന ടെലിഫോണ്‍ നമ്പരിലേയ്ക്ക് വിളിക്കാവുന്നതാണ്. 18572320476 കോഡ് 365923.

ടെലിഫോണ്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം ഉണ്ടായിരിക്കും. ഷമശി@ാൌിറമരസമഹ.രീാ , ശിലൃിേമശീിേമഹാമഹമ്യമഹമാ@ഴാമശഹ.രീാ എന്ന ഇമെയില്‍ വിലാസങ്ങളില്‍ ചര്‍ച്ചയില്‍ അവതരിപ്പിക്കാന്‍ താത്പര്യമുള്ള വിഷയങ്ങളും ചോദ്യങ്ങളും മുന്‍കൂറായി അയച്ചു കൊടുക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 8133893395

റിപ്പോര്‍ട്ട്: ജയിന്‍ മുണ്ടയ്ക്കല്‍