ഏലിയാമ്മ മാത്യു (കുഞ്ഞുമോള്‍) സൌത്ത് കരോളിനയില്‍ നിര്യാതയായി
Saturday, August 16, 2014 4:47 AM IST
സൌത്ത് കരോളിന: ചെങ്ങന്നൂര്‍, കോയിപ്പുറം, കണ്ണൂരാലില്‍ പരേതനായ മാത്തുണ്ണി തോമസിന്റേയും, മറിയാമ്മയുടേയും മകളും, സൌത്ത് കരോളിനയിലെ ലാന്‍കാസ്ററില്‍ സ്ഥിരതാമസക്കാരനായ കല്ലുവെട്ടുകുഴിയില്‍ (പൂവത്തൂര്‍) ഫിലിപ്പ് മാത്യുവിന്റെ (സണ്ണി) ഭാര്യയുമായ ഏലിയാമ്മ മാത്യു (കുഞ്ഞുമോള്‍- 60) നിര്യാതയായി.

ഡോ. സുമാ തോമസ്, സുനു മാത്യു എന്നിവര്‍ മക്കളും, അലന്‍ മരുമകനുമാണ്. തോമസ് മാത്തുണ്ണി, ജോര്‍ജ് തോമസ്, പൊന്നമ്മ ജോസഫ് എന്നിവര്‍ പരേതയുടെ സഹോദരങ്ങളാണ്.

ഓഗസ്റ് 16-ന് ശനിയാഴ്ച ഉച്ചയ്ക്ക് 12-ന് മക്ലീന്‍ ഫ്യൂണറല്‍ ഹോം ചാപ്പലില്‍ വെച്ച് സംസ്കാര ശുശ്രൂഷകള്‍ ആരംഭിക്കുന്നതും തുടര്‍ന്ന് വെസ്റ് സൈഡ് സെമിത്തേരിയില്‍ സംസ്കാരം നടത്തുന്നതുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: സണ്ണി 803 246 1874, സുമ (803 530 2504).

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം