ഇന്തോ -ഗള്‍ഫ് മലയാളി ഫോറം പുരസ്കാര വിതരണം ഓഗസ്റ് 15ന്
Thursday, August 14, 2014 8:48 AM IST
ഹരിപ്പാട്: ഇന്തോ-ഗള്‍ഫ് ഫോറം ഏര്‍പ്പെടുത്തിയ വിദ്യാഭ്യാസ മികവിനുള്ള പുരസ്കാരത്തിന് കരുവാറ്റ എംജിഎം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ നീതു ബി. നായര്‍ അര്‍ഹയായി.

സ്വാതന്ത്യ്രദിനാഘോഷത്തില്‍ എംജിഎം സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ സ്കൂള്‍ മാനേജര്‍ ഫാ. എബി ഫിലിപ്പ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പുരസ്കാരം സമ്മാനിക്കുമെന്ന് ഫോറം സെക്രട്ടറി പോള്‍ ജോര്‍ജ് പൂവത്തേരില്‍, കോഓര്‍ഡിനേറ്റര്‍ റോജിന്‍ പൈനുംമൂട് എന്നിവര്‍ അറിയിച്ചു.