ഫിലാഡല്‍ഫിയ സീറോ മലബാര്‍ പളളിയില്‍ പ്രീ മാര്യേജ് കോഴ്സ് നടത്തി
Thursday, August 14, 2014 6:27 AM IST
ഫിലാഡല്‍ഫിയ: സമീപഭാവിയില്‍ വിവാഹിതരാകുന്നതിനു തയാറെടുത്തു കൊണ്ടിരിക്കുന്ന യുവതി യുവാക്കള്‍ക്കായി ഫിലാഡല്‍ഫിയ സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോന ദേവാലയത്തില്‍ നടത്തിയ വിവാഹ ഒരുക്ക സെമിനാറില്‍ (പ്രീ മാര്യേജ് കോഴ്സ്) യുവതീ യുവാക്കള്‍ പങ്കെടുത്തു.

ഓഗസ്റ് എട്ടിന് (വെളളി) വൈകുന്നേരം ആരംഭിച്ച് ഞായറാഴ്ച വൈകുന്നേരം അവസാനിച്ച മൂന്ന് ദിവസത്തെ പരിശീലന കോഴ്സില്‍ വ്യത്യസ്ത സാഹചര്യങ്ങളില്‍ ജനിച്ചു വളര്‍ന്നു വിദ്യാഭ്യാസം പൂര്‍ത്തീകരിച്ച യുവതീ യുവാക്കള്‍ക്ക് വൈവാഹിക ജീവിതത്തില്‍ വിജയം കണ്െടത്തുന്നതിനും വിവാഹ ജീവിതം കൂടുതല്‍ സന്തോഷപ്രദമായി മുമ്പോട്ടു നയിക്കുന്നതിനും സഹായകമാകുന്ന പല കാര്യങ്ങളും ചര്‍ച്ചചെയ്തു.

ജീവിതത്തിന്റെ വ്യത്യസ്ത മേഖലകളില്‍ പ്രശസ്തരും പ്രഗത്ഭരുമായ വ്യക്തികളാണ് ക്ളാസുകള്‍ നയിച്ചത്. ഷിക്കാഗോ സീറോ മലബാര്‍ രൂപത പ്രൊക്യുറേറ്റര്‍ ഫാ. പോള്‍ ചാലിശേരി, സീറോ മലബാര്‍ ഇടവക വികാരി ഫാ. ജോണിക്കുട്ടി പുലിശേരി, സണ്‍ഡേ സ്കൂള്‍ അധ്യാപകരായ ഡോ. ജെയിംസ് കുറിച്ചി, ജോസ് മാളേയ്ക്കല്‍, സോബി ചാക്കോ, മഞ്ചു ചാക്കോ, ജേക്കബ് ചാക്കോ, നഴ്സ് പ്രാക്ടീഷണര്‍ ബ്രിജിറ്റ് വിന്‍സന്റ്, മെഡിക്കല്‍ ഡോ. ഏബ്രഹാം മാത്യു (ഡോ. മനോജ്) എന്നിവരാണ് പരിശീലനം നല്‍കിയത്.

അലക്സ് വേളാച്ചേരി, ആന്‍ ഷീബാ ജോയി, ആന്റണി തോമസ്, അപ്പു ജോണ്‍, അതുള്‍ വെളളാപ്പളളി, ബിന്‍ജു ഏലിയാസ്, ചിന്നു അലക്സ്, ഹോജിന്‍ ജോയി, ജെയ്സണ്‍ ചാക്കോ, ജെയ്സണ്‍ ജോസഫ്, ജിജില്‍ കളപറമ്പത്ത്, ജെറിന്‍ ജോര്‍ജ്, ജിമ്മി എഡ്വേര്‍ഡ്, ജിമ്മി കുടക്കച്ചിറ, ജിത്തു ജോര്‍ജ്, ജെസ്റിന്‍ മാത്യു, ഖുശ്ബു സിറ്റപറ, ലിയാ വര്‍ഗീസ്, മരിയാ അലക്സ്, മാത്യു ജോസ്, മീനു തോമസ്, മെല്‍വിന്‍ തോമസ്, നീതു ജോര്‍ജ്, നീതുമോള്‍ തോമസ്, പ്രദീപ് ജോണ്‍, പ്രിയാ ഇന്ദര്‍, സാം എഡ്വേര്‍ഡ്, സ്വപ്ന പടിഞ്ഞാറേക്കുറ്റ്, ടിനു റാത്തപ്പിളളില്‍ എന്നിവര്‍ മൂന്ന് ദിവസത്തെ കോഴ്സ് പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റുകള്‍ കരസ്ഥമാക്കി.

ഇടവക വികാരി ഫാ. ജോണിക്കുട്ടി ജോര്‍ജ് പുലിശേരിയുടെ നേതൃത്വത്തില്‍ ട്രസ്റ്റിമാരായ ബിജി ജോസഫ്, വിന്‍സന്റ് ഇമ്മാനുവല്‍, സെക്രട്ടറി ടോം പാറ്റാനി എന്നിവര്‍ കോഴ്സിന്റെ നടത്തിപ്പിനുളള ക്രമീകരണങ്ങള്‍ ചെയ്തു.

റിപ്പോര്‍ട്ട്: ജോസ് മാളേയ്ക്കല്‍