മാതൃഭാഷാ പഠന സമാപനം ഓഗസ്റ് 15 ന്
Thursday, August 14, 2014 6:25 AM IST
കുവൈറ്റ് സിറ്റി: കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈറ്റിന്റെയും മാതൃഭാഷാ സമിതിയുടെയും നേതൃത്വത്തില്‍ നടന്നു വരുന്ന സൌജന്യ മാതൃഭാഷാപഠന ക്ളാസുകളുടെ ഈ വര്‍ഷത്തെ സമാപന സമ്മേളനവും സ്വാതന്ത്യ്രദിന ആഘോഷവും ഓഗസ്റ് 15 ന് (വെള്ളി) അബാസിയ സെന്‍ട്രല്‍ സ്കൂളില്‍ നടക്കും.

ചടങ്ങില്‍ മുഖ്യാതിഥിയായി പാര്‍ലമെന്റ് അംഗം പി.കെ. ബിജു എംപി പങ്കെടുക്കും. പ്രവാസ ലോകത്തെ മികച്ച സാമൂഹ്യ പ്രവര്‍ത്തകര്‍ക്കുള്ള പ്രഥമ രമേശ് സ്മാരക പ്രവാസി പുരസ്കാരം ഒമാനില്‍ നിന്നുള്ള പി.എം. ജാബിറിനു ചടങ്ങില്‍ സമ്മാനിക്കും.

മാതൃഭാഷാ പഠന ക്ളാസുകളില്‍ അധ്യാപന സേവനം നടത്തിയവര്‍, ക്ളാസുകള്‍ക്കായി സ്ഥലം അനുവദിച്ച വീട്ടുകാര്‍ എന്നിവരെ ആദരിക്കല്‍, സ്വാതന്ത്യ്രദിന ആഘോഷത്തിന്റെ ഭാഗമായി നടക്കുന്ന ദേശഭക്തി ഗാന മത്സരത്തില്‍ വിജയികള്‍ക്കുള്ള സമ്മാനദാനം എന്നിവയും ചടങ്ങിന്റെ ഭാഗമായി നടക്കും. ഉച്ചകഴിഞ്ഞ് ഒന്നിന് ദേശഭക്തി ഗാന മത്സരം നടക്കും വൈകുന്നേരം അഞ്ചിനാണ് പൊതു സമ്മേളനം.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍