സ്വാതന്ത്യ്രദിനാഘോഷം ഇന്ത്യന്‍ എംബസിയില്‍
Thursday, August 14, 2014 6:23 AM IST
കുവൈറ്റ് സിറ്റി: ഇന്ത്യയുടെ 68-ാം സ്വാതന്ത്യ്രദിനം കുവൈറ്റിലെ ഇന്ത്യന്‍ എംബസിയില്‍ ആഘോഷിക്കുന്നു. സ്വാതന്ത്യ്രദിനമായ ഓഗസ്റ് 15 ന് (വെള്ളി) രാവിലെ എട്ടിന് അറേബ്യന്‍ ഗള്‍ഫ് സ്ട്രീറ്റിലുള്ള ഇന്ത്യന്‍ എംബസിയില്‍ ദേശീയ പതാക ഉയര്‍ത്തും.

ദേശീയപതാക ഉയര്‍ത്തിയതിനുശേഷം രാഷ്ട്രപതിയുടെ സന്ദേശം കുവൈറ്റിലെ ഇന്ത്യന്‍ സ്ഥാനപതി വായിക്കും. തുടര്‍ന്ന് സാംസ്കാരിക, കലാപരിപാടികളും ഉണ്ടായിരിക്കും.

സ്വാതന്ത്യ്രദിനാഘോഷ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ കുവൈറ്റിലെ എല്ലാ ഇന്ത്യന്‍ പൌരന്മാരെയും ക്ഷണിക്കുന്നതായി ഇന്ത്യന്‍ എംബസി അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍