കുവൈറ്റ് ബ്ളഡ് ബാങ്കില്‍ രക്ത ദൌര്‍ലഭ്യം രൂക്ഷമായി
Thursday, August 14, 2014 6:23 AM IST
കുവൈറ്റ് സിറ്റി: കുവൈറ്റ് ബ്ളഡ് ബാങ്കില്‍ രക്ത ദൌര്‍ലഭ്യം രൂക്ഷമായതായി റിപ്പോര്‍ട്ട്. രക്ത ബാങ്കില്‍ രക്തം സ്വീകരിക്കുന്ന സമയം. വെള്ളി ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും രാവിലെ എട്ടു മുതല്‍ രാത്രി എട്ടു വരെയാണ്.

വെള്ളി ഉച്ചകഴിഞ്ഞ് ഒന്നു മുതല്‍ രാത്രി എട്ടു വരെയും കൂടാതെ അദാന്‍, അമീരി ആശുപത്രികളിലും രക്ത ദാനത്തിനു സൌകര്യം ഉണ്ട്. എല്ലാവരും രക്തദാനത്തിന്റെ മഹത്വം ഉള്‍ക്കൊണ്ട് ഈ അടിയന്തര സാഹചര്യത്തില്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് മന്ത്രാലയം അഭ്യര്‍ഥിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍