കുവൈറ്റ് കെഎംസിസി സംഘടിപ്പിക്കുന്ന സ്വാതന്ത്യ്രദിനാഘോഷം ഓഗസ്റ് 15ന്
Thursday, August 14, 2014 6:22 AM IST
കുവൈറ്റ് സിറ്റി: ഇന്ത്യയുടെ അറുപത്തിയെട്ടാമത് സ്വാതന്ത്യ്രദിനത്തോട് അനുബന്ധിച്ച് കെഎംസിസി നാഷണല്‍ കമ്മിറ്റി വിപുലമായ ആഘോഷപരിപാടികള്‍ സംഘടിപ്പിക്കുന്നു.

ഓഗസ്റ് 15ന് (വെള്ളി) വൈകുന്നേരം 6.45ന് അബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സ്വാതന്ത്യ്രദിനാഘോഷം ഇന്ത്യന്‍ എംബസി ചീഫ് ഓഫ് മിഷന്‍ ശുഭാശിഷ് ഗുര്‍ദാര്‍ ഉദ്ഘാടനം ചെയ്യും. പരിപാടിയോട് അനുബന്ധിച്ച് പൊതുസമ്മേളനവും വിവിധ കലാപരിപാടികളും
ഉണ്ടായിരിക്കുമെന്ന് കുവൈറ്റ് കെഎംസിസി പ്രസിഡന്റ് ഷറഫുദ്ദീന്‍ കണ്ണേത്ത്, ആക്ടിംഗ് ജനറല്‍ സെക്രട്ടറി ഗഫൂര്‍ വയനാട്, ട്രഷറര്‍ എച്ച്. ഇബ്രാഹിം കുട്ടി എന്നിവര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

പൊതുസമ്മേളനത്തില്‍ കുവൈറ്റിലെ പ്രമുഖ രാഷ്ട്രീയ, സാംസ്കാരിക സംഘടന നേതാക്കള്‍ പങ്കെടുക്കും. പ്രസ്തുത പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘടനാ ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍