മധ്യ ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് തൊഴില്‍ വീസകള്‍ ഇഷ്യു ചെയ്യുന്നത് നിര്‍ത്തിവച്ചു
Thursday, August 14, 2014 6:22 AM IST
കുവൈറ്റ് സിറ്റി: മാരകമായ എബോള വൈറസ് ബാധയേറ്റ് നിരവധി പേര്‍ മരിച്ചുകൊണ്ടിരിക്കുന്ന മധ്യ ആഫ്രിക്കന്‍ രാജ്യങ്ങളായ ലൈബീരിയ, സിയറലിയോണ്‍, നൈജീരിയ എന്നിവിടങ്ങളിലേക്ക് പുതിയ തൊഴില്‍ വീസകള്‍ ഇഷ്യുചെയ്യുന്നത് നിര്‍ത്തിവയ്ക്കാന്‍ കുവൈറ്റ് തീരുമാനിച്ചു.

ആരോഗ്യമന്ത്രാലയത്തിന്റെ ഇതുസംബന്ധിച്ച നിര്‍ദേശം അംഗീകരിച്ച വിദേശകാര്യ മന്ത്രാലയമാണ് ഈ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് തൊഴില്‍ വീസ ഇഷ്യു ചെയ്യുന്നത് താത്കാലികമായി നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചത്. ഈ രാജ്യങ്ങളില്‍നിന്ന് രാജ്യത്തേക്ക് വൈറസ് കുവൈറ്റിലത്തുെന്നത് തടയുന്നതിന്റെ ഭാഗമായാണ് ഇതെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

എബോള നാശം വിതച്ചുകൊണ്ടിരിക്കുന്ന ഈ രാജ്യങ്ങളിലേക്ക് സ്വദേശികള്‍ യാത്ര നടത്തുന്നത് നിര്‍ത്തിവയ്ക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിനിടെ, രാജ്യത്ത് ഇതുവരെ രോഗബാധയുമായി ബന്ധപ്പെട്ട കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും കാര്യങ്ങള്‍ നിരീക്ഷിച്ചുവരികയാണെന്നും അധികൃതര്‍ പറഞ്ഞു. എബോള മൂലം ഇതുവരെ 739 പേര്‍ ഈ രാജ്യങ്ങളില്‍ മരണത്തിന് കീഴടങ്ങിയിട്ടുണ്െടന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍