റേഡിയോ മലയാളം യുഎസ്എ ഓഗസ്റ് 15 ന് മുഖ്യമന്ത്രി സമര്‍പ്പിക്കുന്നു
Thursday, August 14, 2014 4:39 AM IST
അമേരിക്കന്‍ മലയാളികളുടെ മനസുകളില്‍ ഗൃഹാതുരത്വത്തിന്റെ നറുനിലാവ് വാരിവിതറി റേഡിയോ മലയാളം യുഎസ്എ ഇന്‍ഡ്യന്‍ സ്വാതന്ത്രദിനമായ ഓഗസ്റ് 15 ന് ബഹുമാനപ്പെട്ട കേരളാ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ജനങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു. മലയാളം, തമിഴ് , ഹിന്ദി സിനിമാഗാനങ്ങള്‍, വിനോദപ്രദവും വിജ്ഞാനപ്രദവും ആയ പരിപാടികള്‍ വാര്‍ത്തകള്‍ എന്നിങ്ങനെ മനസ്സില്‍ തേന്‍മഴ പെയ്യിക്കുന്ന വൈവിധ്യമായ പരിപാടികള്‍ റേഡിയോ മലയാളം യുഎസ് എ, മലയാളികള്‍ക്കായി ഒരുക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ംംം.ൃമറശീാമഹമ്യമഹമാൌമെ.രീാ
ഘശസല ൌ ീി എമരലയീീസ: ണണണ.ളമരലയീീസ.രീാ/ൃമറശീാമഹമ്യമഹമാൌമെ.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം