ചൊല്‍കാഴ്ചയുടെ തമ്പുരാനായ പ്രഫ. കെ.വി ബേബി സര്‍ഗവേദിയില്‍
Wednesday, August 13, 2014 11:16 AM IST
ന്യൂയോര്‍ക്ക്: കവിയും സാഹിത്യകാരനുമായ പ്രഫ. കെ.വി. ബേബി ഓഗസ്റ് 17ന് (ഞായര്‍) സര്‍ഗവേദിയുടെ അതിഥിയായി എത്തുന്നു.

ഇരിഞ്ഞാലക്കുട ക്രൈസ്റ് കോളജ്, തൃശൂര്‍ സെന്റ് തോമസ് കോളജ് എന്നിവിടങ്ങളില്‍ മുപ്പതു വര്‍ഷക്കാലം ഇംഗ്ളീഷ് പ്രഫസര്‍ ആയിരുന്ന അദേഹത്തിന്റെ മുന്ന് കവിതാ സമാഹാരങ്ങളാണ് പ്രസാദനം ചെയ്തിട്ടുള്ളത്. 'അടയിരിക്കുന്ന കിളി' 'ജല രേഖകള്‍', 'കാവല്‍ കിളി' റേഡിയോയില്‍ കൂടിയും കവി അരങ്ങുകളില്‍ കൂടിയും നടത്തിയ ചൊല്‍കാഴ്ചകളാണ് മലയാള കവിതാ ലോകത്ത് അദ്ദേഹത്തിന് ഒരു സിംഹാസനം നേടി കൊടുത്തത്.

'പോക്കുവെയില്‍ പൊന്ന്' എന്ന ഓര്‍മ കുറിപ്പുകള്‍ സാഹിത്യ ലോകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട കൃതിയാണ്. ബാലാ കവിതാ സമാഹാരങ്ങളും, തര്‍ജിമകളും ഒക്കയായി എട്ടോളം പുസ്തകങ്ങള്‍ അദേഹത്തിന്റേതായിടുണ്ട്.

വിശദ വിവരങ്ങള്‍ക്ക്: മനോഹര്‍ തോമസ് 917 501 0173.