കെഇഎ കുവൈറ്റിനു പുതിയ കമ്മിറ്റി നിലവില്‍ വന്നു
Wednesday, August 13, 2014 6:35 AM IST
കുവൈറ്റ്: കാസര്‍ഗോഡ് ജില്ലാ അസോസിയേഷന്‍ (കെഇഎ) കുവൈറ്റിനു പുതിയ കമ്മിറ്റി നിലവില്‍ വന്നു. അബാസിയ ഓര്‍മ്മ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തില്‍ പേട്രണ്‍ സത്താര്‍ കുന്നില്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. കെഇഎ ചെയര്‍മാന്‍ എന്‍ജിനിയര്‍ അബൂബക്കര്‍ അധ്യക്ഷത വഹിച്ചു.

കഴിഞ്ഞ പത്തു വര്‍ഷമായി കുവൈറ്റിലെ സാമൂഹ്യ രംഗത്തും സേവന രംഗത്തും കെഇഎ നടത്തിയ ഇടപെടലുകള്‍ നിരവധി ആളുകള്‍ക്ക് ഉപകാരപ്രദമായതായി യോഗം വിലയിരുത്തി. കൂടുതല്‍ മേഖലകളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാനും അംഗങ്ങളുടെ ക്ഷേമത്തിനായി പദ്ധതികള്‍ തയാറാക്കാന്‍ യോഗം തീരുമാനിച്ചു.

ഭാരവാഹികളായി സഗീര്‍ തൃക്കരിപ്പൂര്‍, സത്താര്‍ കുന്നില്‍ (രക്ഷാധാധികാരികള്‍), എന്‍ജിനിയര്‍ അബുബക്കര്‍ (ചെയര്‍മാന്‍), ഹമീദ് മധൂര്‍ (പ്രസിഡന്റ്), സുധന്‍ ആവിക്കര (ജനറല്‍ സെക്രെട്ടറി), രാമകൃഷ്ണന്‍ കള്ളാര്‍ (ട്രഷറര്‍) എന്നിവരെയും അഷ്റഫ് തൃക്കരിപ്പൂര്‍ (ഓര്‍ഗനൈസിംഗ് സെക്രട്ടറി), അപ്സര മഹമൂദ് (ഇന്‍വെസ്റ്മെന്റ് വിംഗ്), സലാം കളനാട് (വെല്‍ഫയര്‍ വിംഗ്), അനില്‍ കള്ളാര്‍ (കോഓര്‍ഡിനേറ്റര്‍), സുനില്‍ മാണിക്കോത്ത്, മുഹമ്മദ് ആറങ്ങാടി, ഗോപാലന്‍ രാവണീശ്വരം (വൈസ് പ്രസിഡന്റുമാര്‍), ബാലന്‍ ഒ.വി, നാസര്‍ ചുള്ളിക്കര, കബീര്‍ തളങ്കര, സമദ് കൊട്ടോടി (സെക്രട്ടറിമാര്‍), മുഹമ്മദ് കുഞ്ഞി ഹദ്ദാദ്, വാസുദേവന്‍ മടിക്കൈ (ജോ. ട്രഷറര്‍), മുഹമ്മദ് കുഞ്ഞി സി.എച്ച് (പിആര്‍ഒ), സമീഹുള്ള (സ്പോര്‍ട്സ് കണ്‍വീനര്‍), മുനീര്‍ കുണിയ, ഫാറൂക്ക് ഷര്‍ക്കി (ഓഡി റ്റേഴ്സ്) എന്നിവരെയും തെരഞ്ഞെടുത്തു. കൂടാതെ 15 അംഗ പ്രവര്‍ത്തക സമിതിയും നിലവില്‍ വന്നിട്ടുണ്ട്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍