ഫ്ളോറിഡ കൈരളി ആര്‍ട്സ് ഓണാഘോഷവും കുടുംബസംഗമവും ഓഗസ്റ് 23ന്
Wednesday, August 13, 2014 6:32 AM IST
സൌത്ത് ഫ്ളോറിഡ: കൈരളി ആര്‍ട്സ് ക്ളബ് ഓഫ് സൌത്ത് ഫ്ളോറിഡയുടെ ആഭിമുഖ്യത്തില്‍ ഓണാഘോഷവും കുടുംബസംഗമവും ഓഗസ്റ് 23ന് (ശനി) 12ന് ഡേവിലിലുള്ള ക്നാനായ ഭവനില്‍ നടത്തും.

കേരളത്തനിമയിലുള്ള ഓണസദ്യയും വിവിധ കലാപരിപാടികളും ഈ പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഫൊക്കാന ട്രസ്റീ ബോര്‍ഡ് വൈസ് ചെയര്‍മാന്‍, ജോര്‍ജി വര്‍ഗീസ്, റീജിയണല്‍ വൈസ് പ്രസിഡന്റ് ജോര്‍ജ് നടയില്‍, ഫൊക്കാന മുന്‍ ജനറല്‍ സെക്രട്ടറി ഡോ. മാമ്മന്‍ ജേക്കബ്, കൈരളി ആര്‍ട്സ് ക്ളബ് പ്രസിഡന്റ് ജേക്കബ് പടവത്തില്‍, സെക്രട്ടറി തോമസ് ജോര്‍ജ്, ഫൊക്കാന മുന്‍ പ്രസിഡന്റ് ജോര്‍ജ് കോരുത്, കൈരളി ട്രഷറര്‍ ജോസഫ് ചാക്കോ, മലയാളി അസോസിയേഷന്‍ ഓഫ് ടാമ്പാ (മാറ്റ്) പ്രസിഡന്റ് സുരേഷ് നായര്‍, ഫൊക്കാന മുന്‍ റീജിയണല്‍ വൈസ് പ്രസിഡന്റ് ജേക്കബ് മാത്യു, ഫ്ളോറിഡയിലെ വിവിധ സാംസ്കാരിക സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ സമ്മേളനത്തില്‍ അഥിതികളായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: രാജന്‍ പടവത്തില്‍ 954 701 3200, തോമസ് ജോര്‍ജ് 954 804 7328.