റോക്ക്ലാന്റ് കൌണ്ടിയില്‍ ഇന്ത്യാ ഡേ പരേഡ് സംഘടിപ്പിക്കുന്നു
Wednesday, August 13, 2014 4:58 AM IST
ന്യൂയോര്‍ക്ക് : ഹഡ്സണ്‍വാലി മലയാളി അസ്സോസിയേഷനും ഇന്ത്യാ കള്‍ച്ചറല്‍ സൊസൈറ്റി ഓഫ് റോക്ക്ലാന്റും (ഐ.സി.എസ്.ആര്‍)സംയുക്തമായി ഇന്ത്യാ ഡേ പരേഡ് റോക്ക്ലാന്റ് കൌണ്ടിയില്‍ സംഘടിപ്പിക്കുന്നു.

ഓഗസ്റ് 16 ശനിയാഴ്ച റോക്ക്ലാന്റ് കൌണ്ടിയിലെ ന്യൂസിറ്റിയില്‍ രാവിലെ പതിനൊന്ന് മണി മുതലാണ് പരേഡ്. പരേഡില്‍ പങ്കെടുക്കാന്‍ എല്ലാ ഭാരതീയരെയും ക്ഷണിക്കുന്നു. ഹഡ്സണ്‍വാലി മലയാളി അസോസിയേഷന്റെ ഫ്ലോട്ട് പരേഡില്‍ ഉണ്ടായിരിക്കുന്നതാണെന്ന് പ്രസിഡന്റ് ജയിംസ് ഇളംപുരയിടത്തില്‍ അറിയിച്ചു.

ചെണ്ടമേളത്തോടെ ആര്‍ഭാടമായി നടക്കുന്ന പരേഡില്‍ എല്ലാവരും തന്നെ നമ്മുടെ പരമ്പരാഗത വേഷത്തില്‍ പങ്കെടുക്കണമെന്നും രാവിലെ പത്തുമണിക്ക് തന്നെ ന്യൂസിറ്റി ലൈബ്രറിയുടെ പാര്‍ക്കിംഗ് ലോട്ടില്‍ എത്തിച്ചേരണം എന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. 11 മണിക്ക് ആരംഭിക്കുന്ന പ്രകടനം ന്യൂസിറ്റി കോര്‍ട്ടിന് മുന്നില്‍ അവസാനിപ്പിച്ച് പതാക ഉയര്‍ത്തിയതിനു ശേഷം വിവിധ കലാപരിപാടികള്‍ ഉണ്ടായിരിക്കുന്നതാണ്.

റിപ്പോര്‍ട്ട്: ജയപ്രകാശ് നായര്‍