മസ്കറ്റ് സെന്റ് മേരീസ് യാക്കോബായ പള്ളിയില്‍ വ്യാഴാഴ്ച നോമ്പ് സമാപനം
Tuesday, August 12, 2014 11:28 PM IST
മസ്കറ്റ്: സെന്റ്.മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ പരിശുദ്ധ ദൈവ മാതാവിന്റെ വാങ്ങിപ്പു തിരുനാളിനോടനുബന്ധിച്ചുള്ള പതിനഞ്ചു നോമ്പ് ആചരണത്തിന് വ്യാഴാഴ്ച സമാപനം.

വൈകിട്ട് ഏഴു മുപ്പതു മുതല്‍ സന്ധ്യാ പ്രാര്‍ത്ഥന, തുടര്‍ന്ന് വിശുദ്ധ കുര്‍ബ്ബാന, മധ്യസ്ഥ പ്രാര്‍ത്ഥന, നേര്‍ച്ച വിളമ്പ് എന്നിവ ഉണ്ടായിരിക്കും. ചടങ്ങുകള്‍ക്ക് ഇടവക വികാരി റെവ.ഫാ.നൈനാന്‍ തോമസ് കാര്‍മ്മികത്വം വഹിക്കും.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം