റവ കെ . ജെ. മാത്യു നിര്യാതനായി
Tuesday, August 12, 2014 5:24 AM IST
ഡാളസ് : മാര്‍ത്തോമാ സഭയിലെ സീനിയര്‍ വൈദികനും, കുമളി സെന്റ് പീറ്റേഴ്സ് മാര്‍ത്തോമ്മ ഇടവക വികാരിയുമായ റവ. കെ. ജെ. മാത്യു (60) നിര്യാതനായി. റാന്നി മണ്ണാറത്തറ കണ്ണാത്ത് കുടുംബാംഗമാണ്. സംസ്കാരം പിന്നീട്. വത്സമ്മ മാത്യു ഭാര്യയും, സോനു , ഡോണ എന്നിവര്‍ മക്കളും, അരുണ്‍ മരുമകനുമാണ്.

മോളി മാത്യു, തങ്കമ്മ ഫിലിപ്പോസ്, തോമസ് കെ. ജോണ്‍ (കാനഡ) ജോണ്‍ കെ. ജോണ്‍ (ഡാളസ്) ഓമന സ്കറിയാ (കാനഡ) എന്നിവര്‍ പരേതന്റെ സഹോദരി സഹോദരന്‍ന്മാര്‍ ആണ്.

2009 മുതല്‍ 2012 വരെ നോര്‍ത്ത് അമേരിക്ക യൂറോപ്പ് ഭദാസനത്തില്‍പ്പെട്ട കാനഡയിലെ കാല്‍ഗറി സെന്റ് തോമസ്, വാന്‍ കുവര്‍ സെന്റ് തോമസ് എന്നീ ഇടവകളില്‍ സേവനം അനുഷ്ഠിച്ച കെ. ജെ. മാത്യു അച്ചന്റെ നിര്യാണത്തില്‍ ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് എപ്പിസ് കോപ്പാ അനുശോചനം അറിയിച്ചു.

റിപ്പോര്‍ട്ട്:ഷാജി രാമപുരം