വിഷ്ണുനാഥിന് ഐഎന്‍ഒസിയുടെ പൌരസ്വീകരണം ഓഗസ്റ് 11ന്
Monday, August 11, 2014 8:08 AM IST
ഫിലാഡല്‍ഫിയ: അമേരിക്കന്‍ ഹ്രസ്വകാലസന്ദര്‍ശനത്തിന് എത്തിയ പി.സി. വിഷ്ണുനാഥ് എംഎല്‍എക്ക് ഐഎന്‍ഒസിയുടെ (പെന്‍സില്‍വേനിയ ചാപ്റ്റര്‍) നേതൃത്വത്തില്‍ ഓഗസ്റ് 11 ന് (തിങ്കള്‍) വൈകുന്നേരം ഏഴിന് സെന്റ് തോമസ് സീറോ മലബാര്‍ ചര്‍ച്ച് (608 ണലശവെ ഞറ, ജവശഹമറലഹുവശമ, ജഅ, 19115) ഓഡിറ്റോറിയത്തില്‍ പൌരസ്വീകരണം നല്‍കുന്നു

കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയും യുവജന രാഷ്ട്രീയത്തിലൂടെയും ദേശീയ നേതൃത്വത്തിലെത്തുകയും ചെങ്ങന്നൂര്‍ നിയോജകമണ്ഡലത്തിന്റെ പുരോഗമനപരമായ വളര്‍ച്ചയ്ക്ക് ചുക്കാന്‍ പിടിക്കുകയും കറപുരളാത്ത പൊതുപ്രവര്‍ത്തനത്തിലൂടെ ജനഹൃദയങ്ങളില്‍ സ്ഥാനം നേടിയെടുക്കുകയും സമൂഹത്തിലെ തെറ്റുകളെ മുഖം നോക്കാതെ നിശിതമായി വിമര്‍ശിക്കുകയും അതിലുപരി മികച്ച സഘാടകനും വാഗ്മിയുമായ പി.സി വിഷ്ണുനാഥ് എംഎല്‍എയുടെ സ്വീകരണയോഗത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോസഫ് കുന്നേല്‍ (പ്രസിഡന്റ്) 2156818679, സാബു സ്കറിയ (ജന. സെക്രട്ടറി) 267 7923, തോമസ് ഏബ്രഹാം (ട്രഷറര്‍) 2159060604.

റിപ്പോര്‍ട്ട്: ജീമോന്‍ ജോര്‍ജ്