നവോദയ കുടുംബസഹായ ഫണ്ട് കൈമാറി
Monday, August 11, 2014 8:04 AM IST
ജിദ്ദ: ജിദ്ദ നവോദയ യാമ്പൂ ഏരിയ കാകോ യുണിറ്റ് അംഗം ആയിരിക്കെ മരിച്ച ഇടുക്കി സ്വദേശി ഉദയകുമാറിന്റെ കുടുംബ സഹായ ഫണ്ട് കൈമാറി. സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റി ഓഫീസില്‍ നടന്ന ചടങ്ങില്‍ സിപിഎം ജില്ലാ സെക്രട്ടറി എം.എം മണി ഉദയകുമാറിന്റെ ഭാര്യ സുമതിക്ക് കൈമാറി.

ചടങ്ങില്‍ പ്രവാസി സംഗം ജില്ലാ രക്ഷാധികാരി പി.കെ രാജപ്പാന്‍, പ്രവാസി സംഗം ജില്ലാ സെക്രട്ടറി ബഷീര്‍, സിപിഎം ജില്ലാ കമ്മിറ്റി അംഗങ്ങളായ വി. ശിവരാജാന്‍, പി.വി വര്‍ഗീസ്, നവോദയ യാംബൂ ഏരിയ പ്രസിഡന്റ് ശശിധരന്‍ നായര്‍, ഏരിയ സെക്രടറി സാബു വെളിയം എന്നിവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍