ചെങ്ങന്നൂര്‍ നിവാസികള്‍ വിഷ്ണുനാഥ് എംഎല്‍എയ്ക്ക് സ്വീകരണം നല്‍കുന്നു
Monday, August 11, 2014 4:20 AM IST
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ചെങ്ങന്നൂര്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ പി.സി വിഷ്ണുനാഥ് എംഎല്‍എയ്ക്ക് സ്വീകരണം നല്‍കുന്നു. ഓഗസ്റ് 13-ന് ബുധനാഴ്ച വൈകിട്ട് 6.30-ന് ക്വീന്‍സിലുള്ള സന്തൂര്‍ റെസ്റോറന്റില്‍ (25705 ഡിശീി ഠുസല, എഹീൃമഹ ജമൃസ, ചഥ) വെച്ചാണ് സ്വീകരണം നടക്കുന്നത്.

ചെങ്ങന്നൂര്‍ നിയോജകമണ്ഡലത്തില്‍ നിന്നും തുടര്‍ച്ചയായി രണ്ടു പ്രാവശ്യം വിജയശ്രീലാളിതനായ വിഷ്ണുനാഥ് നല്ലൊരു വാഗ്മിയും മികച്ച നിയസഭാ സമാജികനുമാണ്. കെ.എസ്.യുവിലൂടെ പൊതു പ്രവര്‍ത്തന രംഗത്തുവന്ന വിഷ്ണുനാഥ് യൂത്ത് കോണ്‍ഗ്രസ് ദേശീയ നേതാവാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സലീം (914 643 3700), മത്തായി മാത്യു (516 635 8205), സണ്ണി മുളക്കുഴ (516 606 3313), സണ്ണി പാറപ്പാട്ട് (718 578 1185), ഫിലിപ്പ് ജോര്‍ജ് (646 361 9509), ഐസക് ചെറിയാന്‍ (860 917 7777).

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം