ഈദ് സംഗമം അതിരുകള്‍ ഇല്ലാത്ത മാനവ സ്നേഹത്തിന്റെ മാതൃക: ഉമ്മന്‍ചാണ്ടി
Saturday, August 9, 2014 9:02 AM IST
ദമാം: ഒഐസിസി ദമാം പ്രൊവിന്‍സ് കമ്മിറ്റിയുടെ നിയന്ത്രണത്തില്‍ ഉള്ള ഒഐസിസി എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഈദ് സംഗമം അതിരുകളും വേലി കെട്ടുകളുമില്ലാത്ത മാനവ സ്നേഹത്തിന്റെ മാതൃക ആയി മാറട്ടെ എന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആശംസിച്ചു.

അതി കഠിനമായ വൃതശുദ്ധിയിലൂടെ കഴിഞ്ഞ ഒരു മാസക്കാലം കൊണ്ട് ആര്‍ജിച്ചെടുത്ത ആത്മ ചൈതന്യം കൂടുതല്‍ ദൈവ നിഷ്ഠ ഉള്ളവരാക്കി മാറ്റുവാനും മാനവ സ്നേഹത്തിന്റെ മാതൃകയായി മറ്റുള്ളവര്‍ക്ക് വഴികാട്ടികള്‍ ആയി മാറുവാനും കഴിയട്ടെ എന്നും ഉമ്മന്‍ചാണ്ടി ആശംസിച്ചു. ഇസ്ലാമിക ചര്യയുടെ അടിസ്ഥാനമായ മാനവ സ്നേഹത്തിന് വര്‍ത്തമാന കാലഘട്ടത്തില്‍ പ്രസക്തി വര്‍ധിച്ചുവരികയാണെന്നും മുഖമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

ഒഐസിസി എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഈദ് സംഗമത്തിനു ഫോണില്‍ കൂടി നാട്ടില്‍ നിന്നും ആശംസകള്‍ അറിയിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെപിസിസി വൈസ് പ്രസിഡന്റ് എം.എം ഹസന്‍ , ഷാഹിദാ കമാല്‍, എം.എ ജോണ്‍ എന്നിവരും ഈദ് സംഗമത്തിനു ഫോണില്‍ കൂടി ആശംസകള്‍ അറിയിച്ചു സംസാരിച്ചു.

ഒഐസിസി എറണാകുളം ജില്ലാ കമ്മിറ്റി പ്രസിഡന്റ് അലി പെരുമ്പാവൂര്‍ അധ്യക്ഷത വഹിച്ച കുടുംബ സംഗമം ദമാം പ്രോവിന്‍സ് ജനറല്‍ സെക്രട്ടറി ബിജു കല്ലുമല ഉദ്ഘാടനം ചെയ്തു. അഡ്വ. കെ.വൈ സുധീന്ദ്രന്‍ ഈദ് ആശംസ പ്രസംഗം നടത്തി. ചന്ദ്ര ശേഖരന്‍നായര്‍, സുരേഷ് കുന്നം, സഫിയ അജിത്ത്, കമാല്‍ കളമശേരി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സുധീര്‍ മേനോന്‍ സ്വാഗതവും ആസാദ് കലൂര്‍ നന്ദിയും പറഞ്ഞു. സോണ്‍ കമ്മിറ്റി നേതാക്കളായ രമേശ് പാലക്കാട്, ബൈജു കുട്ടനാട്, ഹമീദ് ചാലില്‍, സക്കീര്‍ ഹുസൈന്‍, അസാബു ഹുസൈന്‍, സുമേഷ് പാലക്കാട്, സൈഫുദീന്‍ കിച്ചിലൂ, ജില്ലാ കമ്മറ്റി പ്രസിഡന്റുമാരായ ഷാജി തിശൂര്‍, ഹനീഫ് റാവുത്തര്‍,ശ്യാം പ്രകാശ് പാലക്കാട്, സജൂബ് കടപ്പാക്കട, നൈസാം കോട്ടയം എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

എറണാകുളം ജില്ലാ കമ്മിറ്റി ഭാരവാഹികളായ ഹനീഫ് കൊച്ചി, സുധീര്‍ ആലുവ, ഷൌക്കത്ത് ഓടക്കാലില്‍, ആന്റണി, ഇബ്രാഹിം എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. തുടര്‍ന്നുനടന്ന കലാപരിപാടികളില്‍ ദമാമിലെ കലാകാരന്മാരായ അനൂപ് സുരേന്ദ്രന്‍, നാഫിന മുഹമദ്, ദിവ്യ നവീന്‍, അസീസ്, നൌഷാദ്, ഷുക്കൂര്‍, നിരഞ്ജന്‍ ബീന്‍സ്, ഫാത്തിമ സത്താര്‍, നാസര്‍ ആലപ്പുഴ, സപ്ത, ഷെമി പ്രിയ എന്നിവര്‍ അവതരിപ്പിച്ച കലാപരിപാടികളും നടന്നു. സുധീരന്‍ മേനോന്‍ അവതാരകന്‍ ആയിരുന്നു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം