സമസ്ത ഗുദൈബിയ ഏരിയ ഹിഫ്ളുല്‍ ഖുര്‍ആന്‍-മദ്രസ കെട്ടിടോദ്ഘാടനവും സ്വലാത്ത് വാര്‍ഷികവും ഓഗസ്റ് 11 ന്
Saturday, August 9, 2014 8:46 AM IST
മനാമ: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമക്കു കീഴില്‍ ബഹ്റൈനില്‍ പ്രവര്‍ത്തിക്കുന്ന സമസ്ത കേരള സുന്നി ജമാഅത്ത് ബഹ്റൈന്‍ ഗുദൈബിയ ഏരിയ കമ്മിറ്റി പുതുതായി ആരംഭിക്കുന്ന ഹിഫ്ളുല്‍ ഖുര്‍ആന്‍-മദ്രസ എന്നിവയുടെ സംയുക്ത കെട്ടിട ഉദ്ഘാടനം ഓഗസ്റ് 11 ന് (തിങ്കള്‍) എസ്കെഎസ്എസ്എഫ് കേരള സ്റേറ്റ് പ്രസിഡന്റ് പാണക്കാട് സയ്യിദ് അബാസലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കുമെന്ന് സമസ്ത ബഹ്റൈന്‍ ഘടകം ഭാരവാഹികള്‍ അറിയിച്ചു.

മൂന്നര പതിറ്റാണ്ടിലേറെയായി ബഹ്റൈനിലെ പ്രവാസി മലയാളികള്‍ക്കിടയില്‍ മത, സാമൂഹിക, സാസ്കാരിക വൈജ്ഞാനിക രംഗത്തെ നിറസാന്നിധ്യമായി മാറിയ സമസ്ത കേരള സുന്നി ജമാഅത്ത് കേന്ദ്ര കമ്മിറ്റിയുടെ കീഴില്‍

ബഹ്റൈനിലുടനീളം പതിനഞ്ചോളം ഏരിയാ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ ഗുദൈബിയ ഏരിയ കമ്മിറ്റിക്കു കീഴിലാണ് ബഹ്റൈനിലാദ്യമായി ഹിഫ്ളുല്‍ ഖുര്ആന്‍ കോഴ്സ് എന്ന സംരംഭം ആരംഭിക്കുന്നത്. കോഴ്സിന്റെ ഉദ്ഘാടനത്തിനെത്തുന്ന സയ്യിദും ഹാഫിളുമായ പാണക്കാട് സയ്യിദ് അഹ്മദ് റാജിഹ് അലി ശിഹാബ് തങ്ങളാണെന്ന് നേതാക്കള്‍ പറഞ്ഞു.

ഗുദൈബിയയിലെ പാലസ് പള്ളിക്കു സമീപം സജ്ജമാക്കിയ മദ്രസയുടെയും ഹിഫ്ളുല്‍ ഖുര്ആന്‍ കോഴ്സിന്റെയും സംയുക്ത കെട്ടിടമാണ് പാണക്കാട് സയ്യിദ് അബാസലി ശിഹാബ് തങ്ങള്‍ തിങ്കളാഴ്ച രാത്രി ഒമ്പതിന് ഉദ്ഘാടനം ചെയ്യുന്നതെന്നും ഇതിനോടനുബന്ധിച്ച് വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളതെന്നും ഏരിയാ ഭാരവാഹികളും അറിയിച്ചു.

തിങ്കളാഴ്ച ഉച്ചക്ക് 1.30ന് ബഹ്റൈന്‍ എയര്‍പോര്‍ട്ടിലെത്തുന്ന സയ്യിദ് അബാസലി ശിഹാബ് തങ്ങള്‍ക്കും സയ്യിദ് അഹ്മദ് റാജിഹ് അലി ശിഹാബ് തങ്ങള്‍ക്കും സമസ്ത കേന്ദ്ര ഏരിയാ നേതാക്കള്‍ സ്വീകരണം നല്‍കും. രാത്രി ഒമ്പതിന് കെട്ടിടോദ്ഘാടനവും സ്വലാത്ത് വാര്‍ഷികവും നടക്കും.

ചൊവ്വാഴ്ച വൈകുന്നേരം നാലിന് ഹിഫ്ളുല്‍ ഖുര്‍ആന്‍ കോഴ്സിന്റെ ഉദ്ഘാടനം പാണക്കാട് സയ്യിദ് അഹ്മദ് റാജിഹ് അലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. രാത്രി 8.30 ന് എസ്കെഎസ്എസ്എഫ് ബഹ്റൈന്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന സ്വീകരണ സമ്മേളനവും പ്രാര്‍ഥനാ സദസും മനാമയിലെ കര്‍ണാടക ക്ളബില്‍ നടക്കും.

ബുധനാഴ്ച വൈകുന്നേരം അഞ്ചിന് ഗുദൈബിയയില്‍ ഫാമിലി ക്ളാസ് ഉദ്ഘാടനവും പ്രാര്‍ഥനാ മജ്ലിസും നടക്കും. സമസ്ത കേന്ദ്ര കമ്മിറ്റിയുടെ കീഴില്‍ ബഹ്റൈനില്‍ പ്രവര്‍ത്തിക്കുന്ന മദ്രസകളില്‍ 8856-ാം നമ്പറായി അംഗീകരിച്ച ഗുദൈബിയ മദ്രസ ഉന്നതമായ പഠന നിലവാരമാണ് പുലര്‍ ത്തുന്നതെന്നും നേതാക്കള്‍ പറഞ്ഞു. സമസ്തയുടെ പൊതു പരീക്ഷകളിലെല്ലാം നൂറു ശതമാനം വിജയം കൈവരിക്കുന്ന ഈ മദ്രസക്ക് ഇക്കഴിഞ്ഞ പൊതുപരീക്ഷയില്‍ ബഹ്റൈന്‍ റേഞ്ച് തലത്തില്‍ രണ്ടാം സ്ഥാനം നേടാനും സാധിച്ചിട്ടുണ്െടന്നും പരീക്ഷാ വിജയികള്‍ക്കുള്ള അവാര്‍ഡ് ദാനവും ചടങ്ങില്‍ നടക്കുമെന്നും നേതാക്കള്‍ അറിയിച്ചു.

സമസ്തയുടെ കേരള സിലബസില്‍ പഠനം നടത്തുന്ന ബഹ്റൈനിലെ മദ്രസകള്‍ റമസാന്‍ അവധിക്കുശേഷം തുറന്നുപ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. ഇതില്‍ ജുഫൈര്‍, അദ്ലിയ, സല്‍മാനിയ, റാസ്റുമാന്‍, സിന്‍ഞ്ച് മാഹൂസ്, ഉമ്മുല്‍ ഹസം തുടങ്ങിയ ഗുദൈബിയയുടെ എല്ലാ പരിസര പ്രദേശങ്ങളില്‍ നിന്നും വിദ്യാര്‍ഥികളെ മദ്രസയിലേക്കും ഹിഫ്ളുല്‍ ഖുര്‍ആന്‍ സ്ഥാപനത്തിലേക്കും എത്തിക്കാനുള്ള വാഹന സൌകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

വൈകുന്നേരം നാലു മുതല്‍ ആറു വരെ നടക്കുന്ന മദ്രസ ക്ളാസിലേക്കും ഹിഫ്ളുല്‍ ഖുര്‍ആന്‍ സ്ഥാപനത്തിലേക്കുമുള്ള വാഹന സൌകര്യത്തിനും അഡ്മിഷനും 39234072, 34059915, 39788112, 33804559 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണമെന്ന് നേതാക്കള്‍ അറിയിച്ചു.

സമസ്ത ബഹ്റൈന്‍ പ്രസിഡന്റ് സയ്യിദ് ഫഖ്റുദ്ദീന്‍ തങ്ങള്‍, ജന. സെക്രട്ടറി എസ്.എം. അബ്ദുള്‍ വാഹിദ്, കോ ഓര്‍ഡിനേറ്റര്‍ ഉമറുല്‍ ഫാറൂഖ് ഹുദവി, അന്‍സാര്‍ അന്‍വരി കൊല്ലം, സലീം ഫൈസി പന്തീരിക്കര, കുന്നോത്ത് കുഞ്ഞബ്ദുള്ള ഹാജി, അബ്ദുറഹ്മാന്‍ ഹാജി, നൂറുദ്ദീന്‍ മുണ്േടരി, ശഹീര്‍ കാട്ടാമ്പള്ളി, മജീദ് കുണ്േടാട്ടി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു,