സ്വാതന്ത്യ്രദിന പരേഡില്‍ പങ്കെടുക്കാന്‍ എല്ലാ രാജ്യസ്നേഹികളേയും ഐഎന്‍ഒസി സ്വാഗതം ചെയ്തു
Saturday, August 9, 2014 8:38 AM IST
ഷിക്കാഗോ: ഓഗസ്റ് 16ന് (ശനി) രാവിലെ 11.30 ന് ഷിക്കാഗോ, ഡിവോണ്‍ അവന്യു ആന്‍ഡ് വെസ്റേണ്‍ അവന്യുവില്‍ നിന്നും ആരംഭിക്കുന്ന ഇന്ത്യന്‍ സ്വാതന്ത്യ്രദിനപരേഡില്‍ ഐഎന്‍ഒസി ഷിക്കാഗോ ഇക്കൊല്ലവും സജീവമായി പങ്കെടുക്കുന്നു.

വര്‍ണശബളമായ നൂറു കണക്കിനു ഫ്ളോട്ടുകളുടെ അകമ്പടിയോടെയും കൊടി തോരണങ്ങളാലും ചെണ്ട,വാദ്യമേളങ്ങളാലും അണിയിച്ചൊരുക്കുന്ന പ്രൊസഷന്‍ വന്‍ വിജയമാക്കാനും അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ ഇന്ത്യന്‍ തനിമയുടെയും ദൃശ്യാവിഷ്കാരങ്ങളുടെയും അത്യുത്തമ മാതൃക പ്രകടമാക്കുവാനും എല്ലാ രാജ്യസ്നേഹികളും ത്രിവര്‍ണപതാകയുടെ കീഴില്‍ ഒറ്റക്കെട്ടായി ഒത്തൊരുമയോടെ അണിനിരക്കണമെന്ന് ഷിക്കാഗോയിലെ ഐഎന്‍ഒസിയുടെ പ്രസിഡന്റുമാരായ തോമസ് മാത്യു പടന്നമാക്കലും സാല്‍ബി പോള്‍ ചെന്നോത്തും അഭ്യര്‍ഥിച്ചു.

മുന്‍ വര്‍ഷങ്ങളിലെപ്പോലെ ഇക്കൊല്ലവും ഐഎന്‍ഒസിയുടെ സ്വന്തം ബാനറിലുളള ഫ്ളോട്ട് അലങ്കരിച്ചൊരുക്കുന്നു.

സംരംഭം വന്‍ വിജയമാക്കേണ്ടത് ഓരോരുത്തരുടേയും വ്യക്തിപരമായ താത്പര്യമായിരിക്കണമെന്നും ഷിക്കാഗോയിലെ ഐഎന്‍ഒസിയുടെ സംയുക്ത യോഗ ഭാരവാഹികളായ തോമസ് മാത്യു പടന്നമാക്കല്‍, സാല്‍ബി പോള്‍ ചെന്നോത്ത്, വര്‍ഗീസ് പാലമലയില്‍, സിനു പാലക്കാത്തടം, ലൂയി ഷിക്കാഗോ, സതീശന്‍ നായര്‍, പോള്‍ പറമ്പി, അഗസ്റ്യന്‍ കരിംകുറ്റിയല്‍, ഗ്ളാഡ്സണ്‍ വര്‍ഗീസ്, ഡൊമനിക്ക് തെക്കേത്തടം, ജോസി കുരിശുങ്കല്‍, ഷിബു വര്‍ഗീസ്, ജോഷി വളളിക്കുളം, റിന്‍സി കുര്യന്‍, ജസി റിന്‍സി, സജി തോമസ്, സജി കുര്യന്‍, ആന്റോ കവലക്കല്‍, തമ്പി മാത്യു, ബാബു മാത്യു, നടരാജന്‍. പി.കെ. അജയന്‍ കുഴിമറ്റം, ഈശോ കുര്യന്‍, സിബി തോമസ്, ജയ്മോന്‍ സ്കറിയാ, സെബാസ്റ്യന്‍ ഇമ്മാനുവല്‍, ചന്ദ്രന്‍ പിളള, തോമസ് ദേവസി, ജോസഫ് നാഴിയാംപാറ, ടി.സി.ചാക്കോ, ജിതേന്ദ്ര കൈമള്‍, ജോര്‍ജ് പണിക്കര്‍ കുഞ്ഞുമോന്‍ ആടുകാട്ടില്‍ തുടങ്ങിയവര്‍ സംയുക്ത പ്രസ്താവനയിലൂടെ അഭ്യര്‍ഥിച്ചു.