മലങ്കര ഓര്‍ത്തഡോക്സ് ദേവാലയങ്ങളുടെ സംയുക്താഭിമുഖ്യത്തില്‍ സുവിശേഷ യോഗം ഓഗസ്റ് 9, 10 തീയതികളില്‍
Saturday, August 9, 2014 8:37 AM IST
ന്യുയോര്‍ക്ക്: ബ്രോങ്ക്സ് വെസ്റ് ചെസ്റര്‍ പ്രദേശങ്ങളിലെ മലങ്കര ഓര്‍ത്തഡോക്സ് പളളികളുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തിവരാറുളള സുവിശേഷ യോഗം ഓഗസ്റ് 9, 10 (ശനി, ഞായര്‍) സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് ചര്‍ച്ച് ഓഫ് വെസ്റ് ചെസ്റര്‍ 360 ഇര്‍വിംഗ് അവന്യു, പോര്‍ട്ട് ചെസ്ററില്‍ നടക്കും. ഗീവര്‍ഗീസ് മാര്‍ ഈവാനിയോസ് മെത്രാപോലീത്ത സ്ഥാപിച്ച കോട്ടയം ഞാലിയാകുഴി സെന്റ് ബേസില്‍ ദയറാംഗമായി പ്രവര്‍ത്തിക്കുന്ന സാഖര്‍ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്ന എഴുത്തുകാരനും ധ്യാന ഗുരുവുമായ സഖറിയ നൈനാനാണ് മുഖ്യ പ്രാസംഗികന്‍. അദ്ദേഹം ലോകമെമ്പാടും സഞ്ചരിച്ച് അനേകരെ തന്റെ ലളിതവും ആശയ സമ്പന്നവുമായ ധ്യാന വചനങ്ങളിലൂടെ സാന്ത്വനിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്തു വരുന്നു.യുവാക്കള്‍ക്കും എംജിഒസിഎസ്എം. കുട്ടികള്‍ക്കുമായുളള പ്രത്യേക സെഷന്‍ ഈ വര്‍ഷത്തെ കണ്‍വന്‍ഷന്റെ പ്രത്യേകതയാണ്.

ഒമ്പതിന് (ശനി) 4.30 മുതല്‍ 5.30 വരെ ഫാ. ഗ്രിഗറി വര്‍ഗീസ് യുവാക്കള്‍ക്കുവേണ്ടിയുളള സെഷന്‍ കൈകാര്യം ചെയ്യും. മുതിര്‍ന്നവര്‍ക്കുവേണ്ടിയുളള സുവിശേഷ യോഗം ശനിയാഴ്ചയും ഞായറാഴ്ചയും വൈകുന്നേരം 5.30 ന് ആരംഭിക്കും.

സെന്റ് ഗ്രിഗോറിയോസ് ചര്‍ച്ച് ലഡ്ലോ യോങ്കേഴ്സ്, സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് ചര്‍ച്ച് ഓഫ് വെസ്റ് ചെസ്റര്‍ പോര്‍ട്ട് ചെസ്റര്‍, സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് വൈറ്റ് പ്ളെയിന്‍സ്, സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് ബ്രോങ്ക്സ്, സെന്റ് ഗ്രീഗോറിയോസ് ചര്‍ച്ച് ഓഫ് വെസ്റ് ചെസ്റര്‍ യോങ്കേഴ്സ്, സെന്റ് തോമസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് യോങ്കേഴ്സ്, സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് യോങ്കേഴ്സ് എന്നീ ഏഴ് ദേവാലയങ്ങളുടെ സംയുക്താഭിമുഖ്യത്തിലാണ് കണ്‍വന്‍ഷന്‍ നടത്തി വരുന്നത്.

ഫാ. ഫിലിപ്പ് സി. ഏബ്രഹാം (പ്രസിഡന്റ്), ഫാ. ജോര്‍ജ് ചെറിയാന്‍ (വൈസ് പ്രസിഡന്റ്), ഫാ. പൌലോസ് ടി. പീറ്റര്‍ (ക്വയര്‍ കോ ഓര്‍ഡിനേറ്റര്‍), ഡോ.ഫിലിപ്പ് ജോര്‍ജ് (കോ ഓര്‍ഡിനേറ്റര്‍), ജെസി മാത്യു (സെക്രട്ടറി), ചെറിയാന്‍ പി. ഗീവര്‍ഗീസ് (ട്രഷറര്‍), സഖറിയ ജോര്‍ജ് (ജോയിന്റ് സെക്രട്ടറി), ബാബു ജോര്‍ജ് വേങ്ങല്‍ (ജോ. ട്രഷറര്‍), റിനു മാത്യൂസ്, ഷൈല ജോര്‍ജ്, റ്റേയ്മി തോമസ് എന്നിവര്‍ യൂത്ത് ആന്‍ഡ് എംജിഒസിഎസ്എം കോ ഓര്‍ഡിനേറ്റര്‍മാര്‍, ലിസി ഫിലിപ്പ്, മനോജ് അലക്സ് (ക്വയര്‍ ലീഡര്‍മാര്‍), രാജേഷ് ജോണ്‍ (ഓഡിറ്റര്‍), എം.വി. കുര്യന്‍ (പബ്ളിസിറ്റി) എന്നിവരടങ്ങുന്ന കമ്മിറ്റി കണ്‍വന്‍ഷന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചുവരുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : ഫാ. ഫിലിപ്പ് സി. ഏബ്രഹാം : 718 464 7695, ഫാ. പൌലോസ് ടി. പീറ്റര്‍ : 516456 6494, ഫാ. ജോര്‍ജ് ചെറിയാന്‍ : 347 831 2880, ഡോ. ഫിലിപ്പ് ജോര്‍ജ് : 646 361 9509, ജെസി മാത്യു : 914 513 4026.

റിപ്പോര്‍ട്ട്: വര്‍ഗീസ് പ്ളാമൂട്ടില്‍