മലയാളി റേഡിയോഗ്രാഫേഴ്സ് അസ്സോസിയേഷന്‍ തമ്പി വിരുത്തികുളങ്ങരക്ക് സ്വീകരണം നല്‍കി
Saturday, August 9, 2014 4:00 AM IST
ഷിക്കാഗോ: യൂണിവേഴ്സിറ്റി ഓഫ് ഇല്ലിനോയി ഹോസ്പിറ്റല്‍ ആന്‍ഡ് ഹെല്‍ത്ത് സയന്‍സ് സിസ്റത്തിന്റെ അസോസിയേറ്റ് ഹോസ്പിറ്റല്‍ ഡയറക്ടര്‍ ആയി സ്ഥാനക്കയറ്റം ലഭിച്ച തമ്പി വിരുത്തികുളങ്ങരക്ക് മലയാളി റേഡിയോഗ്രാഫേഴ്സ് അസ്സോസിയേഷന്‍ (ങഞഅ) സ്വീകരണം നല്കി. പ്രസിഡന്റ് ടിനു പറഞ്ഞാട്ട് അധ്യക്ഷത വഹിച്ചു . സെക്രട്ടറി ജിതേഷ് ചുങ്കത്ത് സ്വാഗതം പറഞ്ഞു . മലയാളി റേഡിയോഗ്രാഫേഴ്സ് അസ്സോസിയേഷന്‍ സ്ഥാപക പ്രസിഡന്റ് ശ്രീ. ജോര്‍ജ് നെല്ലാമറ്റം തമ്പി വിരുത്തികുളങ്ങരക്ക് അസ്സോസിയേഷന്റെ ഉപഹാരം നല്കി ആദരിച്ചു.

ചടങ്ങില്‍ പങ്കെടുത്ത സജി തേക്കുംകാട്ടില്‍ , പോള്‍സണ്‍ കുളങ്ങര ,ടോമി അമ്പനാട്ട് , സിബി പാറെക്കാട്ട് , രാജു ഇന്‍ജനാട്ട് ,നിമ്മി എബ്രഹാം എന്നിവര്‍ തമ്പിക്ക് ആശംസകള്‍ അര്‍പ്പിച്ചു . വൈസ് പ്രസിഡന്റ് റോയ് ചാവടി, തമ്പിയുടെ ഉയര്‍ച്ചയുടെ പടവുകള്‍ മറ്റു മലയാളീ യുവ തലമുറയ്ക്ക് പ്രചോദനം ആകട്ടെയെന്ന് ആശംസിച്ചു. ട്രെഷറര്‍ ടോമി വള്ളിപറമ്പില്‍ യോഗത്തില്‍ നന്ദി അര്‍പ്പിച്ചു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം