ഡാളസില്‍ ശാലോം ഫെസ്റിവല്‍ ഓഗസ്റ് ഒമ്പതു മുതല്‍
Friday, August 8, 2014 7:11 AM IST
ഡാളസ്: ശാലോം യുഎസ്എ നയിക്കുന്ന ദ്വിദിന ശാലോം ഫെസ്റിവല്‍ ഓഗസ്റ് 9,10 (ശനി, ഞായര്‍) തീയതികളില്‍ ഗാര്‍ലന്‍ഡിലെ സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോന ദേവാലയത്തില്‍ നടക്കും. രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം ആറു വരെയാണ് ധ്യാനം. 'അങ്ങുമാത്രമാണ് കര്‍ത്താവെന്ന് ഭൂമിയിലെ സകല രാജ്യങ്ങളും അറിയട്ടെ' (ഏശയ്യ 37:20) എന്ന തിരുവചനമാണ് ഇത്തവണത്തെ ആപ്തവാക്യം.

ശാലോം ഫെസ്റിവെലില്‍ പങ്കെടുക്കുന്ന അമേരിക്കയിലെ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് ഞായറാഴ്ച രാവിലെ ഒമ്പതിന് വി. കുര്‍ബാനയര്‍പ്പിച്ചു വചന സന്ദേശം പങ്കുവയ്ക്കും.

മലയാളം ഫെസ്റിവെലില്‍ മുതിര്‍ന്നവര്‍ക്കും യുവജനങ്ങള്‍ക്കും കുരുന്നുകള്‍ക്കും വെവ്വേറെ ശുശ്രൂഷകളാണ്. മുതിര്‍ന്നവര്‍ക്ക് മലയാളത്തിലും യുവജനങ്ങള്‍ക്കും കുട്ടികള്‍ക്കും ഇംഗ്ളീഷിലുമാണ് ക്ളാസുകള്‍. കുട്ടികളുടെ ശുശ്രൂഷകള്‍ക്ക് ഗാര്‍ലന്‍ഡിലുള്ള കേരള അസോസിയേഷന്‍ ഓഡിറ്റോറിയമാണ് വേദി.

പ്രശസ്ത വചന പ്രഘോഷകന്‍ ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍, ശാലോം ശുശ്രൂഷകളുടെ ചെയര്‍മാന്‍ ഷെവലിയര്‍ ബെന്നി പുന്നത്തുറ, ഡോ. ഡി. ജോണ്‍, ഫാ. തോമസ് കൊച്ചുകരോട്ട് എന്നിവര്‍ മുതിര്‍ന്നവരുടെ ശുശ്രൂഷകള്‍ നയിക്കും. ഫാ. ഷാജി മുക്കൂട്ട്, മേരി ബിയേല്‍സ്കി, അലക്സ് ആന്റണി എന്നിവരാണ് യുവജനങ്ങള്‍ക്ക് ഇംഗ്ളീഷ് ശുശ്രൂഷകള്‍ നയിക്കുന്നത്.

ഏവരെയും ധ്യാനത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി വികാരി ഫാ. കുര്യന്‍ നെടുവേലിചാലുങ്കല്‍ അറിയിച്ചു. രജിസ്ട്രേഷന്‍ ഫീ ഉണ്ടായിരിക്കുന്നതല്ല.

റിപ്പോര്‍ട്ട്: ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍