ഒര്‍ലാന്റോ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ദേവാലയ കൂദാശ സെപ്റ്റംബര്‍ 24, 25 തീയതികളില്‍
Friday, August 8, 2014 7:07 AM IST
ഫ്ളോറിഡ: ഒര്‍ലാന്റോ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ദേവാലയത്തിന്റെ കൂദാശ സെപ്റ്റംബര്‍ 24,25 (ബുധന്‍, വ്യാഴം) തീയതികളില്‍ നടക്കും. മലങ്കര ഓര്‍ത്തോഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ ദേവാലയ കൂദാശക്ക് മുഖ്യകാര്‍മികത്വം വഹിക്കും. സൌത്ത് വെസ്റ് അമേരിക്കന്‍ ഭദ്രാസനാധിപന്‍ അലക്സിയോസ് മാര്‍ യൂസേബിയോസ് മെത്രാപോലീത്താ കൂദാശയില്‍ സഹകാര്‍മികത്വം വഹിക്കും.

24 ന് (ബുധന്‍) വൈകിട്ട് അഞ്ചിന് സന്ധ്യാനമസ്കാരവും ദേവാലയ കൂദാശയുടെ ഒന്നാം ഘട്ടവും ആരംഭിക്കും.

25 ന് (വ്യാഴം) പരിശുദ്ധ കാതോലിക്കാ ബാവായെയും മെത്രാപോലീത്തമാരെയും സഭയിലെ മറ്റ് വിഷിഷ്ടാഥിതികളെയും ഒര്‍ലാന്റോ ഇന്റര്‍ നാഷണല്‍ എയര്‍പൊര്‍ട്ടില്‍ സ്വീകരിച്ച് ദേവാലയത്തിലേക്ക് ആനയിക്കും.

രാവിലെ ഏഴിന് പ്രഭാത നമസ്കാരത്തോടെ കൂദാശയുടെ രണ്ടും മൂന്നും ഘട്ടങ്ങളും കാതോലിക്ക ബാവയുടെ പ്രധാനകാര്‍മികത്വത്തില്‍ വി. കുര്‍ബാനയും, ആശീര്‍വാദവും സ്നേഹവിരുന്നും നടക്കും. ഏവരുടെയും പ്രാര്‍ഥനാപൂര്‍വമായ സാന്നിധ്യം സവിനയം ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ ജോണ്‍സണ്‍ പുഞ്ചക്കോണം (വികാരി) 6783420246

അലക്സ് അലക്സാണ്ടര്‍ (ജനറല്‍ കണ്‍വീനര്‍) 4072998136, കുര്യന്‍ സഖറിയ (ട്രസ്റി) 4078556332, വെന്‍സി വര്‍ഗീസ് (സെക്രട്ടറി) 4072489901.

റിപ്പോര്‍ട്ട്: ജോണ്‍സണ്‍ പുഞ്ചക്കോണം