ഏലിയാമ്മ കോശി നിര്യാതയായി
Friday, August 8, 2014 5:07 AM IST
ഹൂസ്റണ്‍ : ഇലന്തൂര്‍ താഴയില്‍ കുടുംബാംഗമായ പുന്നൂരേത്ത് പരേതനായ പി.എം.കോശിയുടെ ഭാര്യ ഏലിയാമ്മ കോശി (95) നിര്യാതയായി. സംസ്കാരം ഡോ.മുയാക്കിം മാര്‍ കുറിലോസ് എപ്പിസ്ക്കോപ്പായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ഓഗസ്റ് പത്തിന് ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് ഇലന്തൂര്‍ സെന്റ തോമസ് മാര്‍ത്തോമ്മ പള്ളി (പുളിന്തിട്ട) സെമിത്തേരിയില്‍.

മേലുകര പുന്തക്കമണ്ണില്‍ കുടുംബാംഗമായ പരേത മാര്‍ത്തോമ്മ സഭയുടെ നോര്‍ത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസന കൌണ്‍സില്‍ അംഗവും, മിഡീയ കമ്മറ്റി കണ്‍വീനറുമായ സഖറിയാ കോശിയുടെ മാതാവാണ്.

ഗ്രേസി ഫിലിപ്പ് (അയിരൂര്‍), കോശി പി.മാത്യൂ (ഹൂസ്റണ്‍) മേരികുട്ടി മത്തായി(ഹരിപ്പാട്), ആനി വര്‍ഗീസ്(ഫ്ളോറിഡ), തോമസ് കോശി(ഹൂസ്റണ്‍) ശോശാമ്മ ജോര്‍ജ്(ഡിട്രോയിറ്റ്), സാലി എബ്രഹാം(ഹ്യൂസ്റണ്‍) സഖറിയാ കോശി(ഹൂസ്റണ്‍) എന്നിവര്‍ മക്കളും, പരേതനായ കെ.എം.ഫിലിപ്പോസ്, രമണി മാത്യൂ, ടി.ജെ. മത്തായി, സോണി വര്‍ഗീസ്, കെ.കെ.ജോര്‍ജ്, ഫെലിന്‍ തോമസ്, കോശി എബ്രഹാം, ഗ്രേസ് സഖറിയ എന്നിവര്‍ മരുമക്കളുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: സഖറിയാ കോശി: 919605562272.

റിപ്പോര്‍ട്ട്: ഷാജി രാമപുരം